കോട്ടയം: കൊവിഡ് കാലത്ത് അച്ഛന്‍ പുറത്തിറങ്ങിയാല്‍ രോഗം വരാന്‍ സാധ്യതയുണ്ടെന്ന് കരുതി യുവാവ് അച്ഛനെ മര്‍ദ്ദിച്ചതായി പരാതി. അച്ഛന്‍ പുറത്തിറങ്ങിയാല്‍ തന്റെ മക്കള്‍ക്കും കൊവിഡ് ബാധിച്ചേക്കുമെന്ന് ഭയന്നാണ് യുവാവ് അച്ഛനെ മര്‍ദ്ദിച്ചത്. രോഗിയായ അച്ഛന്‍ ഓട്ടോറിക്ഷയില്‍ തനിയെ ആശുപത്രിയില്‍ ചികിത്സ തേടി എത്തിയപ്പോള്‍ പിന്നാലെ എത്തിയായിരുന്നു മര്‍ദനം.

ആശുപത്രി അധികൃതര്‍ മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസിനെ വിളിക്കാന്‍ തയാറായെങ്കിലും പരാതിയില്ലെന്നും കേസ് വേണ്ടെന്നും അച്ഛന്‍ അറിയിച്ചു. 70 വയസ്സുള്ള അച്ഛനാണ് 40 വയസ്സുള്ള മകന്റെ മര്‍ദനമേറ്റത്. ആശുപത്രിക്കുള്ളില്‍ കസേരയില്‍ ഇരിക്കുകയായിരുന്ന അച്ഛനെ വിളിച്ച് എഴുന്നേല്‍പിച്ച് അടിച്ചു വീഴ്ത്തുകയായിരുന്നു. കണ്ടുനിന്നവര്‍ ഓടിയെത്തി പിടിച്ചെഴുന്നേല്‍പിക്കുകയായിരുന്നു.

