കരിങ്കുന്നം: കരിങ്കുന്നം പഞ്ചായത്തിൽ നെടിയ കാട് പുന്നിലത്ത് 75 വയസ്സുള്ള ഏലി ജോസഫിന് ക്രിസ്തുമസ് ഗാന്ധിജി സ്റ്റഡി സെൻറർ പണിതു നൽകിയ സ്നേഹവീട്ടിലാണ്. അമേരിക്കയിൽ സൗത്ത് ഫ്ലോറിഡയിൽ ജോജി ജോൺ മംഗലത്ത് പ്രസിഡൻ്റായ തൊടുപുഴ സംഗമമാണ് 5 ലക്ഷം രൂപ സ്റ്റഡി സെൻ്ററിന് നൽകി സ്നേഹവീട് യാഥാർത്യമാക്കിയത്.

നിരാലംബയായിരുന്ന ഏലി കുട്ടിചേടത്തിക്ക് സുരക്ഷിത ഭവനം വേണമെന്ന അപേക്ഷ ഗാന്ധിജി സ്റ്റഡി സെൻ്റർ ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ താക്കോൽദാനം നടത്തി യാഥാർത്യമാക്കി. സ്നേഹ വീട്ടിലേക്ക് ആദ്യം പ്രവേശിച്ച എംഎൽഎ ഏലി ചേടത്തിയെ കൈ പിടിച്ചകത്തേക്ക് സ്വീകരിക്കുകയും ക്രിസ്തുമസ് കേക്ക് മുറിച്ച് ഏലി ചേടത്തിക്ക് നൽകുകയും ചെയ്തു. സന്തോഷ നിമിഷത്തിൽ ഒരു നുള്ള് കേക്ക് പി.ജെ.ജോസഫ് എം എൽ എ ക്കും തിരിച്ചുനൽകിയ ഏലിച്ചേടത്തി സ്നേഹവീട്ടിൽ സുരക്ഷിതയായി.

മാത്യൂ സ്റ്റീഫൻ എക്സ് എം.എൽ എ, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ട്രീസാ ജോസ്, കരിങ്കുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജോജി എടാമ്പുറം, കേരളാ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ, ബൈജു വറവുങ്കൽ, ക്ലമൻ്റ് ഇമ്മാനുവൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈബി ജോൺ, പഞ്ചായത്തംഗം ഷിൻ്റു ഷിജോ, സി എസ് ഡി എസ് താലൂക്ക് പ്രസിഡൻ്റ് മനോജ് ആൻ്റണി, ജോസ് കാവാലം ,രഞ്ജിത് മനപ്പുറം, ബിജു മാത്യൂ എന്നിവർ സന്നിഹിതരായിരുന്നു.

