Education

ഒരേ മാളത്തിൽ നിന്നും ഒരാഴ്ചയ്ക്കിടെ 5 മൂർഖൻ പാമ്പിനെ പിടിച്ച് സ്നേക്ക് റെസ്‌ക്യൂവേഴ്സ്

കോട്ടയം:കിടങ്ങൂർ:ഒരേ മാളത്തിൽ നിന്നും 5 മൂർഖൻ പാമ്പിനെ പിടിക്കുക എന്നത് കേൾക്കുമ്പോൾ അത്ഭുതമാണ്.പക്ഷെ ജില്ലയിലെ വനം വകുപ്പിന്റെ പരിശീലനം ലഭിച്ച സ്നേക്ക് റെസ്‌ക്യൂവേഴ്സ് ആയ ഷെൽഫി ജോസ് മേലുകാവു് മറ്റം .,സിബി പ്ളാത്തോട്ടം അന്തീനാട് ,നിതിൻ സി.വടക്കൻ  പാലാ ചേർന്ന് നിഷ്പ്രയാസം അത് സാധിച്ചെടുത്തു.

കിടങ്ങൂർ കടപ്ലാമറ്റം റൂട്ടിൽ മൂന്തോട് ഭാഗത്തുള്ള സണ്ണി കളപ്പുരയ്ക്കലിന്റെ വസതിയോടു ചേർന്നാണ് അഞ്ചു മൂർഖനെ പിടിച്ച മാളം സ്ഥിതി  ചെയ്യുന്നത്.ഇതിൽ ആദ്യം  മൂന്നു മൂർഖന്മാറീ പിടിച്ചത് പകൽ വെളിച്ചത്തിലായിരുന്നെങ്കിൽ,അവസാനത്തെ രണ്ടെണ്ണത്തിനെ രാത്രിയിൽ ടോർച്ച് വെളിച്ചത്തിലാണ് പിടിച്ചുകൂടിയത്.വളരെ ലളിതമായാണ് പാമ്പിനെ പിടികൂടുന്നത്.കൈയ്യിലുള്ള ഇരുമ്പു വാദി ഉപയോഗിച്ച് പാമ്പിന്റെ വാലറ്റം കൈക്കലാക്കി തൂക്കി പിടിച്ചെടുക്കുന്ന ചടങ്ങു മാത്രമേയുള്ളൂ.

ഒരു കാരണവശാലും പാമ്പിന് പരിക്ക് പറ്റാതെയിരിക്കാനാണ് ഇങ്ങനെ വാലറ്റം കൂട്ടി പിടിക്കുന്നത്.ഉടൻ തന്നെ തുണി സഞ്ചിയിലാക്കും.പിടികൂടുന്നതിന് മുൻപും പിൻപും വനം വകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞു അനുവാദം വാങ്ങിയാണ് നടപടിക്രമം.അതിനായി ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പും ഉണ്ട്.ഇപ്പോൾ മൂർഖൻ പാമ്പുകൾ ഇണ ചേരുന്നതും മുട്ടയിടുന്നതുമായ സമയമായതും ചൂട് അധികരിക്കുന്നതുമാണ് ജനവാസ കേന്ദ്രങ്ങളിലേക്ക് ഇവർ വരുന്നതെന്ന് മൂവരും കോട്ടയം മീഡിയയോട് പറഞ്ഞു.ഏതു സമയത്തും വിളിച്ചാൽ വരുന്ന ഈ മൂവർ സംഘം ഉള്ളത് കൊണ്ടാണ് ഞങ്ങൾ ഭയപ്പാടില്ലാതെ കഴിയുന്നതെന്ന് മൂന്തോട് നിവാസികളും പറഞ്ഞു.

 

ഏതു സമയത്തും വനം വകുപ്പിന്റെ അംഗീകാരമുള്ള  ഇവരുടെ സേവനങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്.

ഷെൽഫി ജോസ് മേലുകാവു് മറ്റം 9495010347 .,
സിബി പ്ളാത്തോട്ടം അന്തീനാട് 9447104919,(6282304489)
നിതിൻ സി.വടക്കൻ  പാലാ 9447124722

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top