പാലാ: സെന്റ് ജോസഫ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി പാലാ.എൻഎസ്എസ് യൂണിറ്റുകളുടെ,ഏഴ് ദിവസത്തെ സ്പെഷ്യൽ ക്യാമ്പ് ഇന്നലെ ആരംഭിച്ചു. രണ്ടാം ദിവസമായ ഇന്ന് ബഹുമാനപ്പെട്ട ശ്രീ ജോജി കുരിന്തോടത്ത്(mind power trainer faculty of junior chaimber international) രാവിലെ മോർണിംഗ് സെക്ഷനിൽ ഓറിയന്റേഷൻ ക്ലാസെടുത്തു.എൻഎസ്എസ് വോളണ്ടിയർ ആയ ബേസിൽ ബാബർ സ്വാഗതമാശംസിച്ചു.

വളരെ വിജ്ഞാനപ്രദമായ അറിവുകൾ അദ്ദേഹം പങ്കുവെച്ചു നമ്മുടെ നിത്യജീവിതത്തിൽ ഓരോ സന്ദർഭങ്ങളെയും ഏതുവിധത്തിൽ പ്രായോഗികമായി അഭിമുഖീകരിക്കണം എന്ന് അദ്ദേഹം ഉദാഹരണസഹിതം വിശദീകരിച്ചു തന്നു.കോളേജ് എൻ എസ്സ് എസ്സ് പ്രോഗ്രാം ഓഫീസർസ് ആയ ആന്റോ മാനുവൽ പാലക്കൽ, ജസ്റ്റിൻ ജോസ്, ലിബിൻ എബ്രഹാം, സ്മിത ജേക്കബ്. മഞ്ജു ജോർജ്എന്നിവർ നേതൃത്വം നൽകിയ ക്യാമ്പിൽ വോളണ്ടിയർ സെക്രട്ടറിമാരായ തിമോത്തി,ഇവ,ആകാശ്,നീനു എന്നിവർ വിദ്യാർത്ഥികളെ നയിച്ചു.

