Kerala

എരഞ്ഞോളി കുടക്കളത്ത് കിണറ്റിൽ വീണ ആറ് കാട്ടുപന്നികളെ വെടിവെച്ചുകൊന്നു

കണ്ണൂർ: എരഞ്ഞോളി കുടക്കളത്ത് കിണറ്റിൽ വീണ ആറ് കാട്ടുപന്നികളെ വെടിവെച്ചുകൊന്നു.

ഇന്ന് പുലർച്ചയാണ് പന്നികൾ കിണറ്റിൽ വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പന്നികളെ പുറത്തെടുത്ത ശേഷം വെടിവെച്ചു കൊല്ലുകയായിരുന്നു.

ഈ പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം അതീവ രൂക്ഷമാണ്.നാട്ടുകാരുടെ കൃഷിക്കു ഇവ മൂലമുല്ല ശല്യം കാരണം കൃഷിക്കാർ ബുദ്ധിമുട്ടുകയാണ്.

വനം വകുപ്പ് അധികൃതരോട് നാട്ടുകാർ പരാതി പറഞ്ഞിട്ട് രക്ഷയൊന്നുമില്ല.ഇപ്പോൾ കർഷകരുടെ കിണറ്റിൽ വീണത് പാണി ശല്യം രൂക്ഷമാവുന്നതിന്റെ തെളിവാണെന്ന് നാട്ടുകാർ പറഞ്ഞു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top