Kerala

സ്വകാര്യ സ്‌കൂളിൽ ഉണ്ടായ വെടിവെപ്പിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടു.,പ്രതിയെ പൊലീസ് സംഭവസ്ഥലത്തുതന്നെ വെടിവെച്ചു കൊന്നു.

സ്വകാര്യ സ്‌കൂളിൽ ഉണ്ടായ വെടിവെപ്പിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടു. 9 വയസ്സുകാരായ മൂന്ന് കുട്ടികളും 61 വയസായ രണ്ടുപേരും 60വയസ്സുകാരിയുമാണ് മരിച്ചത്. കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.

അക്രമി 28കാരിയായ ഓഡ്രി ഹെയിൽ ആണെന്ന് തിരിച്ചറിഞ്ഞു.പ്രതിയെ പൊലീസ് സംഭവസ്ഥലത്തുതന്നെ വെടിവെച്ചു കൊന്നു. ഈ സ്‌കൂളിലെ പൂർവ വിദ്യാർഥിയാണ് അക്രമി. കൃത്യമായ ആസൂത്രണത്തോടെയാണ് ഇവര്‍ സ്കൂളിലെത്തിയത്. സ്കൂളിന്‍റെ വഴികളും മറ്റും രേഖപ്പെടുത്തിയ മാപ്പുകളും മറ്റും ഇവരില്‍ നിന്നും പൊലീസ് കണ്ടെടുത്തു. അമേരിക്കയിലെ നാഷ്‌വില്ലയിൽ ആണ് സംഭവം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top