അങ്കമാലി: കന്യാസ്ത്രീകള്‍ സഞ്ചരിച്ച കാറിന് പിന്നില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ചു ആറ് കന്യാസ്ത്രീകള്‍ക്കും, ഡ്രൈവര്‍ക്കും പരുക്ക്.ആലുവ ചൂണ്ടി നസ്രത്ത് ജനറലേറ്റ് കോണ്‍വെന്റിലെ സിസ്റ്റര്‍ ജെസി (71), സിസ്റ്റര്‍ തെരേസന്‍ (67), സിസ്റ്റര്‍ ഗ്‌ളാഡിസ് (72), സിസ്റ്റര്‍ പ്രവീണ (45), സിസ്റ്റര്‍ പുഷ്പ (58), സിസ്റ്റര്‍ ലീന (68), വാഹനം ഓടിച്ചിരുന്ന ആലുവ അശോകപുരം വെള്ളമ്പിള്ളി വീട്ടില്‍ ജിക്‌സണ്‍ (44) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ആരുടെയും നില ഗുരുതരമല്ല.


ഏഴ് പേര്‍ക്കും ശരീരമാസകലം പരുക്കുണ്ട്. ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ദേശീയപാതയില്‍ അങ്കമാലി മോര്‍ണിങ് സ്റ്റാര്‍ കോളജിന് സമീപം ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ചൂണ്ടിയില്‍ നിന്ന് കന്യാസ്ത്രീകള്‍ കറുകുറ്റി എടക്കുന്നില്‍ മരണാവശ്യത്തില്‍ പങ്കെടുക്കാന്‍ മഹീന്ദ്ര സൈലോയില്‍ സഞ്ചരിക്കുമ്പോള്‍ മുന്നില്‍ പോവുകയായിരുന്ന ഇന്നോവയില്‍ ഇടിക്കുകയായിരുന്നു.അതോടെ അതിവേഗം പിന്നില്‍ വരുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് ഇവരുടെ വാഹനം ഇടിച്ചു തെറിപ്പിച്ചു.
ഇടിയുടെ ആഘാതത്തില്‍ മീഡിയനില്‍ കയറി കറങ്ങി റോഡില്‍ തലകീഴായി മറിയുകയായിരുന്നു.ശരീരമാസകലം മുറിവേറ്റ് അവശനിലയില്‍ വാഹനത്തില്‍ അകപ്പെട്ട ഏഴ് പേരെയും നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. അപകട സമയത്ത് മറ്റ് വാഹനങ്ങള്‍ റോഡിലില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി

