Kerala

സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ സർക്കാരിനെ അനുവദിക്കില്ല: ചാണ്ടി ഉമ്മൻ

മാടപ്പള്ളി: കേരള ജനത തള്ളിക്കളഞ്ഞ സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ സർക്കാരിനെ അനുവദിക്കില്ലെന്ന്‌ ചാണ്ടി ഉമ്മൻ എംഎൽഎ. സിൽവർ ലൈൻ പദ്ധതി പിൻവലിച്ച് സർക്കാർ ഉത്തരവിറക്കണമെന്നാവശ്യപ്പെട്ട് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ മാടപ്പള്ളി സമരപ്പന്തലിൽ നടന്ന ഉപവാസ സമരത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി സബീഷ് നെടുമ്പറമ്പിലാണ് ഉപവാസസമരം നടത്തിയത്. സമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അധ്യക്ഷത വഹിച്ചു. സജി മഞ്ഞക്കടമ്പിൽ, എസ് രാജീവൻ, വി ജെ ലാലി, മാത്തുക്കുട്ടി പ്ലാത്താനം, പ്രസാദ് ഉരുളികുന്നം, മിനി വിജയകുമാർ, എംആർ മഹേഷ്, ജെയിംസ് കാലാവടക്കാൻ, ബിനു മൂലയിൽ, കെഎ തോമസ് എന്നിവർ സംസാരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top