രാമപുരം ഗവ.ആശുപത്രിയുടെ പേര് കെ എം മാണി മെമ്മോറിയൽ ഗവ.ആശുപത്രി എന്നാക്കി മാറ്റണം എന്ന് കേരളാ കോൺഗ്രസ് എം രാമപുരം മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ആശുപത്രിയുടെ വികസനത്തിനായി നബാർഡിൽ നിന്നും പത്തരകോടി രൂപാ യശശരീനായ കെ എം മാണി സാർ ധനകാര്യ മന്ത്രി ആയിരുന്നപ്പോൾ അനുവദിക്കുകയും അഞ്ചു നിലകളിലായി ആധുനിക നിലവാരത്തിൽ ആശുപത്രി പുനർനിർമിക്കുകയും ചെയ്തു ആധുനിക ലാബ് സൗകര്യങ്ങൾ, മുഴുവൻ സമയ ഡോക് ടർമാരുടെ സേവനം എന്നിവ ഉടൻ ലഭ്യമാകും കോവിഡ് ചികൽസയും ഇവിടെ നടന്നു വരുന്നു രാമപുരം, കടനാട്, പുറപ്പുഴ, വെളിയന്നൂർ, പൂവക്കുളം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും നൂറുകണക്കിന് രോഗികൾ ഒ.പി വിഭാഗത്തിലും ‘ ദിവസവും ഇവിടെ എത്തുന്നുണ്ട് .

മണ്ഡലം പ്രസിഡൻ്റ് ബൈജു ജോൺ പുതിയിടത്തുചാലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മണ്ഡലം കമ്മറ്റിയിൽ എംഎ ജോസ് മണക്കാട്ട് മറ്റം, ബെന്നി ആനത്താരയ്ക്കൽ സണ്ണി പൊരുന്നക്കോട്ട് ഡി.പ്രസാദ് ഭക്തി വിലാസ്, അലക്സി തെങ്ങും പള്ളിക്കുന്നേൽ ബെന്നി തെരുവത്ത് ജിജി മങ്ങാട്ട്, അപ്പച്ചൻ നെടുംമ്പിള്ളി സണ്ണി ഇഞ്ചനാനി, സുജയിൻ കളപ്പുരയ്ക്കൽ, ജ്യോതിസ് ജോർജ് കുഴുമ്പിൽ, ജയ്മോൻ മുടയാരത്ത്, ആൻ്റണി പാലുകുന്നേൽ സ്മിത അലക്സ് ,ആൻസി ബെന്നി, ടൈറ്റസ് മാത്യൂ, ബീന സണ്ണി കുഴുമ്പിൽ, സജിമിറ്റത്താനി , അമ്മിണി കെ.എൻ., ലിസി ബേബി മുളയിങ്കൽ, ജയചന്ദ്രൻ വരകപ്പിള്ളിൽ, അപ്പച്ചൻ കാട്ടൂർ, എം എൻ പ്രദിപ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

