Politics

രാജ്യസഭാ സീറ്റിൽ തന്നെ പരിഗണിക്കണം :കെ വി തോമസ് ഡൽഹിക്ക്

കേരളത്തില്‍ ഒഴിവു വന്നിരിക്കുന്ന രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കണമെന്നാവശ്യവുമായി മുന്‍ കേന്ദ്രമന്ത്രി പ്രഫ കെ വി തോമസ്. ഇക്കാര്യം ആവശ്യപ്പെട്ട് എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായി കെ വി തോമസ് കൂടിക്കാഴ്ച നടത്തി. രാജ്യസഭാ സീറ്റിലേക്ക് തന്നെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് കെ വി തോമസ് സോണിയാ ഗാന്ധിയെയും കാണുന്നുണ്ടെന്നാണ് വിവരം. നേരത്തെ ലോക് സഭാ സീറ്റില്‍ മല്‍സരിക്കാന്‍ സീറ്റ് നല്‍കാതിരുന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസുമായി കലഹത്തിലായിരുന്ന കെ വി തോമസിനെ സോണിയാ ഗാന്ധിയായിരുന്നു അനുനയിപ്പിച്ചത്.

എം പി യും ,എം എൽ എ യുമായി,ദീർഘകാലം മന്ത്രിയുമായിരുന്ന കെ വി തോമസിന്റെ രാജ്യസഭാ സീറ്റു വേണമെന്ന ആവശ്യത്തെ കോൺഗ്രസുകാർ തന്നെ അവഞ്ജയോടെയാണ് കാണുന്നത്.ചെറുപ്പക്കാരെ പരിഗണിക്കേണ്ട അവസരങ്ങളിൽ പോലും വൃദ്ധരെ പരിഗണിക്കുന്നതാണ് കോൺഗ്രസിന്റെ സമകാലീന പരാജയമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.കെ കരുണാകരൻ ഉഗ്ര പ്രതാപിയായിരുന്ന അവസരത്തിൽ കൊച്ചിയിലെ അദേഹത്തിന്റെ വസതിയിൽ രുചിയേറുന്ന തിരുത എന്ന മൽസ്യം നൽകിയാണ് തോമസ് രാഷ്ട്രീയത്തിൽ ആളായതെന്നാണ് മറ്റു കോൺഗ്രസ് ഗ്രൂപ്പുകാർ പറയുന്നത് .സോണിയാ ഗാന്ധിയുടെ സഹോദരനായ ഖാഷോഗിയുമായി അടുത്ത ബന്ധം അദ്ദേഹത്തെ കേന്ദ്ര മന്ത്രിയുമാക്കിയിരുന്നു.ഇതൊന്നും പോരാഞ്ഞിട്ടാണ് ഇപ്പോൾ രാജ്യസഭാ സീറ്റിനായി അങ്കം വെട്ടുന്നത്.കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിൽ സീറ്റു ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപി യുമായി തോമസ് അടുത്തിരുന്നു.പക്ഷെ ബിജെപി വേണ്ട പോലെ പരിഗണിക്കാത്തതിനാൽ ആ ഉദ്യമം വിജയിച്ചില്ല.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top