ഇടുക്കി: എൻജിനീയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചു.കണ്ണൂർ സ്വദേശി ധീരജാണ് മരിച്ചത്. കുത്തിയത് കെ എസ് യു, യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെയാണ് കുത്തേറ്റത്.കുത്തേറ്റ മറ്റൊരു പ്രവർത്തകൻ്റെ നില ഗുരുതരമായി തുടരുന്നു..കുത്തിയവർ ഓടിരക്ഷപ്പെട്ടു. മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.സ്ഥലത്ത് സംഘർഷാവസ്ഥയാണുളളത് .പോലീസ് കനത്ത ജാഗ്രത പുലർത്തുന്നുണ്ട്.

പൈനാവിലെ കോളേജിൽ പുറത്തു നിന്നെത്തിയവരാണ് കൊല നടത്തിയതെന്ന് എസ് എഫ് ഐ ആരോപിച്ചത്. തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭയമാണ് ഇതിന് കാരണമെന്നും കൂട്ടിച്ചേർത്തു. പൈനാവിൽ കുത്തേറ്റ രണ്ടാമത്തെ വിദ്യാർത്ഥിയുടെ നിലയും ഗുരുതരമാണ്. യാതൊരു പ്രശ്‌നവും കാമ്പസിൽ ഉണ്ടായിരുന്നില്ലെന്നും തെരഞ്ഞെടുപ്പ് ദിവസം പുറത്തു നിന്നവർ ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നുവെന്ന് എസ് എഫ് ഐ ആരോപിക്കുന്നു.

