തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സിപിഐ നേതാവുമായ യു വിക്രമന്‍ അന്തരിച്ചു. 66 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

മുതിര്‍ന്ന സിപിഐ നേതാവ് സി ഉണ്ണിരാജയുടെ മകനാണ്. ജനയുഗം കോ ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍, നവയുഗം പത്രാധിപ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇടക്കാലത്ത് മലയാള മണ്ണ് എന്ന പത്രത്തിലും കുറച്ചുകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.സിപിഐ എംഎന്‍ സ്മാരകം ബ്രാഞ്ച് സെക്രട്ടറി, പത്രപ്രവര്‍ത്തക യൂണിയന്‍, കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ എന്നിവയുടെ ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

