
ഈരാറ്റുപേട്ട : ആർ.എസ്.എസ് ഭീകരരുടെ കൊലകത്തിക്ക് ഇരയായി രക്ത സാക്ഷിത്വം വരിച്ച എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ എസ് ഡി പി ഐ തെക്കേക്കര, തൈപറമ്പ്, ചിറ പാറ സംയുക്ത ബ്രാഞ്ച് കമ്മിറ്റി യോഗം അനുസ്മരിച്ചു.

ധീര രക്ത സാക്ഷിത്വത്തിലൂടെ തന്റെ ദൗത്യം പൂർത്തിയാക്കി മടങ്ങിയ ശഹീദ് ഷാന്റെ ജീവിതം പ്രവർത്തകർക്ക് മാതൃകാപരമായിരുന്നു യോഗം അനുസ്മരിച്ചു. അദ്ദേഹം കൈമാറിയ വിപ്ലവ ജ്വാല അണയാതെ മുന്നോട്ട് കൊണ്ടു പോകുമെന്നും ഹിന്ദുത്വ ഫാസിസത്തിന്റെ അടിവേര അറുക്കുന്ന ശക്തി പ്രവാഹമായി അതിനെ പരിവർത്തിപ്പിക്കുമെന്നും മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് സി.എച്ച്. ഹസീബ് പറഞ്ഞു. തെക്കേക്കര ബ്രാഞ്ച് പ്രസിഡന്റ് റബീ സ്പാറത്താഴയിൽ അദ്ധ്യക്ഷത വഹിച്ചു. പി.എസ് മാഹിൻ , നൗഷാദ് കല്ലോലിയിൽ, നഗരസഭാ കൗൺസിലർ ഫാത്തിമ മാഹീൻ, ഷാജി വലിയപറമ്പിൽ എന്നിവർ സംസാരിച്ചു.

