Kerala

സൗദി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ജാമ്യം ലഭിച്ച വ്‌ളോഗര്‍ ഷാക്കിര്‍ സുബാന്‍ കൊച്ചിയിലെത്തി

കൊച്ചി: സൗദി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ജാമ്യം ലഭിച്ച വ്‌ളോഗര്‍ ഷാക്കിര്‍ സുബാന്‍ കൊച്ചിയിലെത്തി. താന്‍ നിരപരാധിയാണെന്നും കേസിനെ നിയമപരമായി നേരിടുമെന്നും മല്ലു ട്രാവലര്‍ എന്ന പേരില്‍ വ്‌ളോഗ് ചെയ്യുന്ന ഷാക്കിര്‍ സുബാന്‍ പ്രതികരിച്ചു.

‘നിരപരാധിയാണ്. പേടിക്കേണ്ട ആവശ്യമില്ല. കോടതിയില്‍ തെളിയിക്കും. നീതി കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ. ജീവിതം കോടതിയുടെ കനിവിലാണ്. ഒരു മാസം മുമ്പ് മകന് വാങ്ങിയ ടോയ് ഇപ്പോഴും കൈയ്യിലുണ്ട്. കേസിനെ നേരിടും. സ്റ്റേഷനിലേക്കാണ് പോകുന്നത്. പാസ്‌പോര്‍ട്ട് കൈമാറും. പൊലീസിന്റേയും കോടതിയുടേയും നിര്‍ദേശപ്രകാരം മറ്റ് കാര്യങ്ങള്‍ നീക്കും.’ ഷാക്കിര്‍ സുബാന്‍ പറഞ്ഞു.

അഭിമുഖത്തിനെന്ന് പറഞ്ഞ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വിളിച്ചുവരുത്തിയ യുട്യൂബര്‍ തന്നെ പീഡിപ്പിച്ചുവെന്ന സൗദി യുവതിയുടെ പരാതിയിലാണ് കേസ്. യുവതി എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കുകയും, മജിസ്‌ട്രേറ്റിന് മുന്‍പില്‍ രഹസ്യ മൊഴി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മാസം 18നാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top