India

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹര്‍ജി; സുപ്രിം കോടതി ഇന്ന് വിധി പറയും

ഡല്‍ഹി: സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിക്കുക. ഡി.വൈ. ചന്ദ്രചൂഡിന് പുറമേ ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, എസ്.ആര്‍. ഭട്ട്, ഹിമ കോലി, പി.എസ്. നരസിംഹ എന്നിവരാണ് ബെഞ്ചിലുള്ളത്.

മുതിര്‍ന്ന അഭിഭാഷകരായ അഭിഷേക് മനു സിങ്‌വി, മുകുള്‍ റോത്തഗി, ആനന്ദ ഗ്രോവര്‍, മേനക ഗുരുസ്വാമി, രാജു രാമചന്ദ്രന്‍ തുടങ്ങിയവരാണ് ഹര്‍ജിക്കാര്‍ക്കുവേണ്ടി വാദിച്ചത്. പത്തു ദിവസമാണ് വാദം നീണ്ടുനിന്നത്. സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം സ്വവര്‍ഗ വിവാഹത്തിനു നിയമസാധുത വേണമെന്നായിരുന്നു ഇവരുടെ വാദം. സ്വവര്‍ഗാനുരാഗികള്‍ക്ക് രാജ്യത്ത് സാമൂഹിക സുരക്ഷ ഉറപ്പാക്കണമെന്നും ക്ഷേമാനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കണമെന്ന ആവശ്യം പരിഗണിക്കേണ്ടത് പാര്‍ലമെന്റാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.

സ്വവര്‍ഗാനുരാ?ഗം നഗരകേന്ദ്രീകൃത വരേണ്യ വര്‍ഗത്തിന്റെ കാഴ്ചപ്പാടാണെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. സ്ഥിതിവിവരക്കണക്കുകള്‍ ഇല്ലാതെ ഇങ്ങനെ ആരോപിക്കാനാവില്ലെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top