സി.ബി.എസ്.ഇ. സംസ്ഥാന കബഡി ടൂർണ്ണമെന്റ(കേരളം, ലക്ഷദീപ്) ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ ഒക്ടോബർ 30, 31 തീയതികളിൽ നടക്കുമെന്ന് സംഘാടകസമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ വിവിധ ജില്ല കളിൽ നിന്നായി 500-ൽപരം മത്സരാർത്ഥികൾ പങ്കെടുക്കും.

30 ന് രാവിലെ 10 ന് അഡ്വ. മോൻസ് ജോസഫ് MLA ഉദ്ഘാടനം നിർവ്വഹിക്കും byte. ലേബർ ഇന്ത്യ ഗ്രൂപ്പ് ഓഫ് ചെയർമാൻ വി.ജെ. ജോർജ്ജ് കുളങ്ങര അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ലേബർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഇന്ത്യ വിദ്യാഭ്യാസ മാനേജിംഗ് ഡയറക്ടർ ശ്രീ. രാജേഷ് ജോർജ്ജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തും.
ടൂർണ്ണമെന്റിന്റെ നടത്തിപ്പിനായി ലേബർ ഇന്ത്യ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ശ സുജ കെ. ജോർജ്ജ് ജനറൽ കൺവീനറായും, ഓർഗനൈസിംഗ് സെക്രട്ടറി ആനന്ദരാജ്, സി.ബി.എസ്.ഇ. പ്രതിനിധി പ്രകാശ് എന്നിവർ അംഗങ്ങളുമായ സംഘാടക സമിതിയും രൂപീകരിച്ചിട്ടുണ്ട് മത്സരങ്ങൾ 31-ന് സമാപിക്കും

