Kerala

സം​സ്ഥാ​ന​ത്ത് പു​തു​വ​ത്സ​ര ഡി​ജെ പാ​ർ​ട്ടി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം

സം​സ്ഥാ​ന​ത്ത് പു​തു​വ​ത്സ​ര ഡി​ജെ പാ​ർ​ട്ടി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം. വ​ൻ​തോ​തി​ലു​ള്ള ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന ഇ​ൻറ​ലി​ജ​ൻ​സ് മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്നാ​ണ് ഡി​ജെ പാ​ർ​ട്ടി​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തിയിരിക്കുന്നത്.

രാ​ത്രി പ​ത്തി​ന് ശേ​ഷം ഡി​ജെ പാ​ർ​ട്ടി​ക​ൾ പാ​ടി​ല്ലെ​ന്നാ​ണ് പോ​ലീ​സി​ൻറെ നി​ർ​ദേ​ശം. ഡി​ജെ പാ​ർ​ട്ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന ഹോ​ട്ട​ലു​ക​ളി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ കൃ​ത്യ​മാ​യി പ്ര​വ​ർ​ത്തി​പ്പി​ക്ക​ണ​മെ​ന്നും ഈ ​കാ​മ​റ​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ൾ സൂ​ക്ഷി​ച്ചു​വെ​യ്ക്ക​ണ​മെ​ന്നും പോ​ലീ​സ് നി​ർ​ദേ​ശി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച് ഡി​ജെ പാ​ർ​ട്ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന ഹോ​ട്ട​ലു​കാ​ർ​ക്ക് നോ​ട്ടീ​സും ന​ൽ​കും.

ലഹരി ഉപയോഗിച്ച ശേഷം അക്രമം നടത്തുന്ന സംഭവങ്ങളും അടുത്തിടെയായി വര്‍ധിച്ചിട്ടുണ്ട്. അടുത്തിടെ തിരുവനന്തപുരം പൂവാറിലെ റിസോര്‍ട്ടില്‍ ഡി.ജെ. പാര്‍ട്ടിക്കിടെ വന്‍ ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തിരുന്നു. കൊച്ചിയില്‍ മോഡലുകളുടെ അപകടമരണത്തിന് പിന്നാലെ ഹോട്ടലില്‍നടന്ന ഡി.ജെ. പാര്‍ട്ടിയിലും ലഹരി ഉപയോ​ഗം നടന്നതായി കണ്ടെത്തിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top