Politics

ജോസഫ് ഗ്രൂപ്പിൽ നിന്നും ആളെ ചേർക്കൽ :ജോസ് കെ മാണി സാമൂഹികാഘാത പഠനത്തിന് ഒരുങ്ങുന്നു

കോട്ടയം :ജോസഫ് ഗ്രൂപ്പിൽ നിന്നും നേതാക്കന്മാരെ ചേർക്കുന്നത് സംബന്ധിച്ച് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി സാമൂഹികാഘാത പഠനത്തിന് ഒരുങ്ങുന്നു.ഇവർ വന്നാൽ തന്റെ പാർട്ടിയിലുള്ളവർക്കും തനിക്കും എന്താണ് ഗുണവും ,ദോഷവും എന്നാണ് സാമൂഹികാഘാത പഠനം കൊണ്ട് ജോസ് കെ മാണി ഉദ്ദേശിക്കുന്നത്. ചെല്ലുമ്പോഴേ ചേർക്കും എന്ന് കരുതി ജോസഫ് ഗ്രൂപ്പിൽ നിന്നും ചാടി ഇറങ്ങിയവരൊക്കെ ഇന്ന് നിരാശരായിരിക്കുന്നു.ഇല്ലത്ത്  നിന്നും ഇറങ്ങുകയും ചെയ്തു അമ്മാത്ത് ഒട്ട് എത്തിയതുമില്ല അവസ്ഥയിലായി പല ജോസഫ് ഗ്രൂപ്പ് നേതാക്കളും.

ഇതിൽ പാലാ മീനച്ചിൽ പഞ്ചായത്തിലുള്ള കാട്ടിൽ പാറയുള്ള ഒരു ജോസഫ് ഗ്രൂപ്പ് നേതാവായിരുന്നയാളുടെ സ്ഥിതി വളരെ കഷ്ടതരമായി തുടരുകയാണ്.അധിക തുംഗ പദത്തിലൊരു റാണി കണക്കയേ വിരാചിച്ചിരുന്ന ജോസഫ് ഗ്രൂപ്പ് സംസ്ഥാന സെക്രെട്ടറി ഇപ്പോൾ “എടുക്കാച്ചരക്ക്”ആയി മാറിയിരിക്കുകയാണ്.ഈയടുത്ത ദിവസങ്ങളിൽ ജോസഫ് ഗ്രൂപ്പിൽ നിന്നും സസ്‌പെൻഷനും കൂടി ലഭിച്ചതോടെ നേതാവിന്റെ *കട്ടേം പടോം* മടക്കിയെന്നാണ് മീനച്ചിൽ പ്രദേശത്തുള്ള ജോസ് കെ മാണി  വിഭാഗത്തിന്റെ  മൂന്നു വിഭാഗങ്ങളും ഒരേ സ്വരത്തിൽ പറയുന്നത്.തന്റെ പ്രസംഗ കലയിൽ സ്വയം അഹങ്കരിച്ചിരുന്ന നേതാവിപ്പോൾ അധികമൊന്നും പുറത്തിറങ്ങുന്നില്ല എന്നാണ് സംസാരം.

ജനാധിപത്യ കേരളാ കോൺഗ്രസ് എൽ ഡി എഫ് വിടുന്നെന്നു കേട്ടതും നേതാവ് പാലായിൽ നിന്നും തൊഴിലുറപ്പു തൊഴിലാളികളെയും കൂട്ടി കുട്ടനാടിനു വച്ച് പിടിച്ചു.ഡോക്റ്റർ കെ സി യെ കണ്ടു വില പേശുകയായിരുന്നു ഉദ്ദേശം.തൊഴിലുറപ്പു തൊഴിലാളികൾ വനിതാ കോൺഗ്രസ് നേതാക്കളാണെന്നാണ് ഡോക്ടറോട് മൊഴിഞ്ഞത്.കൂടെ നിൽക്കണമെങ്കിൽ ഉള്ള നേതാവിന്റെ അവകാശ വാദങ്ങൾ കേട്ട ഡോക്ടർ കെ സി ഇദ്ദേഹത്തെ മടക്കി അയച്ചു.ഉടനെ തന്നെ കുട്ടനാട്ടിൽ നിന്നും കാറ് നേരെ മൂവാറ്റുപുഴയ്ക്കു വിട്ടു.അന്നാണ് ഫ്രാൻസിസ് ജോർജ് വിഭാഗം ജോസഫ് ഗ്രൂപ്പിൽ ലയിക്കാൻ തീരുമാനിക്കുന്നത് .അവിടെയും വീട്ടുകാരനായി തന്നെ നേതാവ് നിന്നു.കഴിഞ്ഞ പൊതു തെരെഞ്ഞെടുപ്പിൽ പ്രചാരണത്തിനായി രാഹുൽ ഗാന്ധി വന്നപ്പോൾ തന്നെ സ്റ്റേജിൽ കയറ്റിയില്ലെന്ന് പറഞ്ഞു.സംശയിക്കുന്നവരെയെല്ലാം കാട്ടിൽ  പാറയുള്ള നേതാവ് തക്കാളി പ്രയോഗം നടത്തി.തൊടുപുഴയിൽ ചെന്ന് പരാതിപ്പെട്ടപ്പോൾ പി ജെ ജോസഫ് ഈ നേതാവിനെ ഊര് വിലക്ക് പ്രഖ്യാപിക്കുകയായിരുന്നു.

തുടർന്നാണ് ഇദ്ദേഹം ബിജെപി യിൽ കയറിപ്പറ്റുവാൻ  ശ്രമം ആരംഭിച്ചത്.ക്രിസ്ത്യൻ നേതാവ് ബിജെപി യിൽ വന്നാലുള്ള ഗുണങ്ങൾ കണ്ട സംഘപരിവാർ തങ്ങളുടെ താഴെ ഘടകവുമായി കളം പഠിക്കുവാൻ നിർദ്ദേശം കൊടുത്തു.എന്നാൽ റിപ്പോർട്ട് വളരെ മോശമായിരുന്നു.ആളില്ലാത്ത പ്രസംഗ തൊഴിലാളി എന്നായിരുന്നു റിപ്പോർട്ട്.എന്നാൽ നേതാവ് പറഞ്ഞത് ബിജെപി കേന്ദ്ര നേതാക്കൾ എന്റെ വീട്ടിൽ വന്നു എന്നാണ്.തുടർന്ന് എൻ സി പി യിൽ കയറി പറ്റുവാൻ ശ്രമിച്ചെങ്കിലും നേതാവിന്റെ ആവശ്യങ്ങൾ കേട്ടപ്പോൾ പി സി ചാക്കോ കയ്യൊഴിഞ്ഞു എന്നാണ് അറിയുന്നത്.അതിനു നേതാവ് പറഞ്ഞത് പി സി ചാക്കോ എന്റെ വീട്ടിൽ വന്നു എന്നാണ്.

 

ജോസഫ് ഗ്രൂപ്പ് വിട്ടു ജോസ് ഗ്രൂപ്പിൽ വരുന്നവരുടെ,അവർ വന്നാൽ പാർട്ടിയിലും സമൂഹത്തിലുമുണ്ടാകുന്ന സാമൂഹിക ആഘാത പഠനങ്ങൾ നടത്തി മാത്രമേ ആളെ എടുക്കേണ്ടതുള്ളൂ എന്ന നിർദ്ദേശമാണ് ജോസ് കെ മാണി മുന്നോട്ട് വച്ചിരിക്കുന്ന നിർദ്ദേശം.മീനച്ചിൽ സ്വദേശിയായ ഈ നേതാവിനെ പാർട്ടിയിൽ ചേർത്താൽ ബാക്കി മൂന്നു ഗ്രൂപ്പും ഇടഞ്ഞാൽ അത് വലിയൊരു മണ്ടത്തരമാവാനേ സാധ്യതയുള്ളൂ.അത് കൊണ്ട് തന്നെ സാമൂഹികാഘാത പഠനത്തിന്റെ ഒന്നാം റൗണ്ടിൽ തന്നെ കാട്ടിൽ പാറ യുള്ള നേതാവ് ഡെയ്ഞ്ചർ സോണിലേക്ക് പോയിരിക്കുകയാണ്.ജോസഫ് ഗ്രൂപ്പിൽ നിന്നും പലരും ചാടാൻ തക്കം പാർത്തിരിക്കയാണെങ്കിലും,എല്ലാവരും സംസ്ഥാന സെക്രെട്ടറി മാരായതിനാൽ ഇവരെ ഉൾക്കൊള്ളാൻ മറ്റു പാർട്ടികൾ വിഷമിക്കും.ചാടാൻ കാത്തിരുന്ന പല സംസ്ഥാന സെക്രെട്ടറി മാരും  ഇന്ന് തൊടുപുഴയുമായുള്ള ബന്ധം ദൃഢ തരമാക്കികൊണ്ടിരിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top