കൊച്ചി: ബസ് സ്റ്റോപ്പില്‍ വച്ച് യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റില്‍. കേസിൽ ആലപ്പുഴ, ചേർത്തല സ്വദേശി പ്രവീൺകുമാർ എന്നയാളെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് കളമശ്ശേരി കുസാറ്റ് ബസ് സ്റ്റോപ്പിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കളമശ്ശേരിയിൽ താമസിക്കുന്ന യുവതി കൂട്ടുകാരിയെ ബസ് സ്റ്റോപ്പിൽ കൊണ്ടുവിട്ട് മടങ്ങവെ ബസ് സ്റ്റോപ്പിലിരുന്ന യുവാവ് നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു. ഭയന്നുപോയ യുവതി വേഗം തന്നെ വീട്ടിലേക്ക് മടങ്ങവെ യുവാവ് പിന്തുടർന്ന് വീണ്ടും നഗ്നത കാണിച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പ്രവർത്തിക്കുകയുമായിരുന്നു.

