ഭോപാൽ: പന്ത്രണ്ടു വയസ്സുകാരിയെ സ്കൂൾവിട്ട് വീട്ടിലേക്ക് വരുന്നവഴി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. സംഭവത്തിൽ അൻജാനി കേവത് (23) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച മധ്യപ്രദേശിലെ രേവ ജില്ലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ പെണ്‍കുട്ടി വീട്ടിലേക്ക് നടന്നുപോവുകയായിരുന്നു, ഇതിനിടെ ഇരുചക്രവാഹനത്തിലെത്തിയ പ്രതി വീട്ടിലെത്തിക്കാമെന്നു പറഞ്ഞ് കുട്ടിയെ കൂടെ കൂട്ടുകയും വിജനമായ സ്ഥലത്ത് എത്തിക്കുകയുമായിരുന്നു. പീഡനത്തിനു ശേഷം കുട്ടിയെ ഗ്രാമത്തിലെത്തിച്ചു. പെണ്‍കുട്ടി പീഡന വിവരം വീട്ടുകാരെ അറിയിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത പൊലീസ് തൊട്ടടുത്ത ദിവസമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്വകാര്യ ഭാഗങ്ങളിൽ മുറിവേറ്റ പെൺകുട്ടി സുഖംപ്രാപിച്ചു വരുന്നതായും എസ്പി പറഞ്ഞു.

