കോയമ്പത്തൂർ: പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ബന്ധുവായ യുവാവ് അറസ്റ്റിലായി. കോയമ്പത്തൂര്‍ പെരിയനായ്ക്കന്‍പാളയം സ്വദേശിയായ ഇരുപത്തിരണ്ടുകാരനെ ആണ് പോലീസ് പിടികൂടിയത്. ഇയാൾ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണെന്നാണ് വിവരം. പെണ്‍കുട്ടിയെ നിരന്തര പീഡനത്തിന് വിധേയനാക്കുകയും തുടർന്ന് ഗർഭഛിദ്രം നടത്തുകയും ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പ്രതി ചില ഗുളികകള്‍ നല്‍കി ഗര്‍ഭഛിദ്രം നടത്തിയ ശേഷം പെൺകുട്ടിയെ വീട്ടില്‍ നിന്ന് കടത്തിക്കൊണ്ടുപോയതായും പൊലീസ് വ്യക്തമാക്കി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

സുഹൃത്തിൻ്റെ അടുത്തേക്കെന്ന് പറഞ്ഞ് ഒക്ടോബര്‍ 29-ന് വീട്ടില്‍നിന്ന് പോയ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കുടുംബം പൊലീസിൽ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബന്ധുവായ ഇരുപത്തിരണ്ടുകാരനൊപ്പം പെണ്‍കുട്ടിയെ പോയതായി വ്യക്തമായത്. പെൺകുട്ടിയേയും പ്രതിയേയും കസ്റ്റഡിയിലെടുത്ത പൊലീസ് പെണ്‍കുട്ടിയില്‍നിന്ന് വിശദമായ മൊഴിയെടുക്കുകയും ചെയ്തിരുന്നു. പൊലീസിന് നൽകിയ മൊഴിയിലാണ് പീഡനവിവരം വ്യക്തമായത്. തുടർന്ന് പ്രതിക്കെതിരെ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമാണ് പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. പ്രതി വിവാഹവാഗ്ദാനം നല്‍കിയാണ് ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. നാലുവര്‍ഷം മുന്‍പാണ് പ്രതി വിവാഹിതനായത്. വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോൾ പ്രതി പെൺകുട്ടിയുമായി അടുപ്പം പുലർത്തി വരികയായിരുന്നു. വിവാഹിതനായ പ്രതി, കഴിഞ്ഞ മൂന്നുവര്‍ഷമായി പെണ്‍കുട്ടിയുമായി അടുപ്പം പുലര്‍ത്തിത്തുടങ്ങിയെന്നും പൊലീസ് പറഞ്ഞു. വിവാഹവാഗ്ദാനം നല്‍കിയാണ് ഇയാള്‍ പലതവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് വിവരം. ഏതാനുംമാസം മുന്‍പ് പെണ്‍കുട്ടി ഗര്‍ഭിണിയാകുകയായിരുന്നു. തുടർന്ന് വീട്ടുകാരറിയാതെ ഗുളികകൾ നൽകി യുവാവ് പെൺകുട്ടിയെ ഗര്‍ഭഛിദ്രത്തിന് വിധേയനാക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

