തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം കുടുംബലങ്കോട് കൈപ്പിനി കോഴിപ്പിള്ളിൽ വീട്ടിൽ സഞ്ജയ്(24) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ മാസമാണ് സംഭവം. യുവതിയെ സഞ്ജയ് തിരുവനന്തപുരത്തെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചത്. തമ്പാനൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

