രാമപുരം : 2021 എം ജി യൂണിവേഴ്സിറ്റി പി.ജി. പരീക്ഷയിൽ രാമപുരം മാർ ആഗസ്തീനോസ് കോളേജ് എം എസ് ഡബ്ല്യൂ വിദ്യാർത്ഥിനികളായ അഭിനയ ദേവ് , വീണാ മുരളി എന്നിവർ യഥാക്രമം ഒന്നും രണ്ടും റാങ്കുകൾ കരസ്ഥമാക്കി എം.എസ്.സി. ബയോടെക്നോളജി പരീക്ഷയിൽ പാർവ്വതി പ്രകാശ് ഒന്നാം റാങ്കും, ആശിഷ് ഐസക് നാലാം റാങ്കും വിസ്മയ മണിക്കുട്ടൻ ഏഴാം റാങ്കും കരസ്ഥമാക്കി. വി ജയികളെ അനുമോദിക്കുവാൻ ചേർന്നയോഗത്തിൽ കോളേജ് മാനേജർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ്, വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് ആലഞ്ചേരിൽ പി റ്റി എ പ്രസിഡന്റ് സോജൻ ഈറ്റക്കൽ ഡിപ്പാർട്ടമെന്റ് മേധാവി ഡോ . സജേഷ്കുമാർ എൻ. കെ തുടങ്ങിയവർ അഭിനന്ദിച്ചു.



