ദൗസ: രാജസ്ഥാനിൽ നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത പൊലീസുകാരൻ അറസ്റ്റിൽ. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം. പ്രതിയായ സബ് ഇൻസ്പെക്ടർ ഭൂപേന്ദ്ര സിങ്ങിനെ നാട്ടുകാർ കയ്യേറ്റം ചെയ്തു. ഗ്രാമവാസികൾ റാഹുവാസ് പൊലീസ് സ്റ്റേഷന് ചുറ്റും തടിച്ചുകൂടി മുദ്രാവാക്യം വിളിച്ചു.


