ജയ്പൂര്‍: രാജസ്ഥാനില്‍ വാഹനാപകടത്തില്‍ അഞ്ചു പൊലീസുകാര്‍ മരിച്ചു. കാര്‍ നിര്‍ത്തിയിട്ട ട്രക്കില്‍ ഇടിച്ചായിരുന്നു അപകടം. എഎസ്‌ഐ അടക്കം അഞ്ചു പൊലീസുകാരാണ് മരിച്ചത്.

ചുരുവിലെ സുജന്‍ഗാര്‍ഹില്‍, കനോട്ട ചൗക്കിന് സമീപം പുലര്‍ച്ചെയാണ് അപകടമുണ്ടായത്. പൊലീസുകാരെല്ലാം സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഖിന്‍സ്വര്‍ പൊലീസ് സ്റ്റേഷനിലെ ജീവനക്കാരാണ് എസ്‌ഐയും മറ്റ് മൂന്നു പൊലീസുകാരും. മരിച്ച മറ്റൊരാള്‍ ജയാല്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ്.

