തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്‌ക്ക് സാധ്യത.പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

തമിഴ്നാടിന് മുകളിൽ രൂപപ്പെട്ട ചക്രവാതചുഴി നിലവിൽ തെക്ക് കിഴക്കൻ അറബികടലിലാണ് സ്ഥിതി ചെയ്യുന്നത്. നാളെയോടെ ഇത് മധ്യ കിഴക്കൻ അറബികടലിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

