Kerala

ആർ ബാലക്യഷ്ണപിള്ള ” ജയന്തി ദിനം”കേരളാ കോൺഗ്രസ് ബ്രി)കോട്ടയം ജില്ലാ കമ്മിറ്റി നേതൃത്തിൽ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ ‘സ്നേഹദിനമായി ‘ ആചരിച്ചു

 

കോട്ടയം:കേരളാ കോൺഗ്രസ് സ്ഥാപക ജനറൽ സെക്രട്ടറി ശ്രീ ആർ ബാലകൃഷ്ണപിള്ളയുvടെ എൺപത്തിയേഴാം ജന്മദിനമായ മാർച്ച് എട്ടിന് കേരളാ കോൺഗ്രസ് ബ്രി)കോട്ടയം ജില്ലാ കമ്മിറ്റി നേതൃത്തിൽ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ “ബാലക്യഷ്ണപിള്ള ” ജയന്തി ദിനം” ‘സ്നേഹദിനമായി ‘ ആചരിച്ചു, കേരളാ കോൺഗ്രസ് പൂഞ്ഞാർ ,കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി അഭയ ഭവനിൽ വച്ച് ആർ ബാലകൃഷ്ണപിള്ള ജയന്തി ദിനം ആഘോഷ പരിപാടികൾ നടത്തപ്പെട്ടു ,

 

ജില്ലാ പ്രസിഡൻ്റ് സാജൻ ആലക്കുളം ജയന്തി ദിനാഘോഷം പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു അന്തേവാസികൾക്ക് ഭക്ഷണവും ,പായസവും , മധുരവും വിതരണം നടത്തി ,ജില്ലാ വൈ: പ്രസിഡൻ്റ് ശശിധരൻ വൈക്കം ,ജില്ലാ ട്രഷറർ ജിജോ മൂഴയിൽ ,നിയോജക മണ്ഡലം പ്രസിഡൻ്റുമാരായ വിപിൻ രാജു ശൂരനാടൻ (പൂഞ്ഞാർ ) ,എച്ച് അബ്ദുൾ അസീസ് (കാഞ്ഞിരപ്പള്ളി) ഹരിപ്രസാദ് (പാലാ),സാബു മത്തായി (കടുത്തുരുത്തി) തുടങ്ങിയവർ ജയന്തി ദിനാഘോഷ പരിപാടികൾക്ക് നേതൃത്വം നല്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top