India

പൂഞ്ച് ഭീകരാക്രമണം; പന്ത്രണ്ട് പേർ എൻഐഎ കസ്റ്റഡിയിൽ

ന്യൂഡൽഹി: പൂഞ്ചിൽ കഴിഞ്ഞ ദിവസം സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ, ആക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന പന്ത്രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്ത് എൻഐഎ. ഭീകരർ സൈനികർ സഞ്ചരിച്ച ട്രക്കിന് നേരെ ഇരുവശങ്ങളിൽ നിന്നും വെടിയുതിർക്കുകയായിരുന്നവെന്ന എൻഐഎ അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ ആക്രമണത്തിൽ പിന്നിൽ കൂടുതൽ പേർ ഉണ്ടായിരുന്നവെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. അന്വേഷണ സംഘം സ്ഥലത്ത് നിന്നും ചൈനീസ് വെടിയുണ്ടകളും കണ്ടെത്തിയിരുന്നു. ഭീകരർ ചൈനീസ് വെടിയുണ്ടകളുപയോഗിച്ചുവെങ്കിൽ അയൽ രാജ്യത്തിന്റെ പിന്തുണയോടെയെത്തിവരാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

പൂഞ്ചിൽ നടന്ന ഭീകരാക്രമണത്തിൽ അഞ്ച് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഒരു സൈനികൻ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. സൈനികരുടെ സംസ്കാരച്ചടങ്ങുകൾ ഇന്ന് നടക്കും. ഇന്നലെ രജൗരിയിൽ ഉന്നത സൈനിക ഉദ്യോഗസ്ഥർ അന്തിമോപചാരം അർപ്പിച്ചു. ശേഷം രാത്രിയോടെ ഭൗതിക ശരീരം ജന്മനാടുകളിലേക്ക് കൊണ്ടുപോയി. ഭീകരാക്രമണത്തിൽ എൻഐഎ അന്വേഷണം പുരോഗമിക്കുകയാണ്. ഒളിച്ചിരിക്കുന്ന ഭീകരർക്കായി വനമേഖലയിൽ തെരച്ചിൽ തുടരുന്നുണ്ട്. വനമേഖലയിലെ ഗുഹകളിൽ ഇവർ ഒളിച്ചിരിക്കുന്നതായിട്ടാണ് വിവരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top