Crime

സുനിക്ക് കുറ്റബോധമുണ്ട് .,എല്ലാം തുറന്നു പറയുമെന്ന് പൾസർ സുനിയുടെ അമ്മ ശോഭന

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ അമ്മ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നു. ചെയ്‌തു പോയ തെറ്റില്‍ സുനിക്ക് കുറ്റബോധമുണ്ടെന്നും വൈകാതെ എല്ലാം തുറന്നു പറയുമെന്ന് അമ്മ ശോഭന പറഞ്ഞു. ജയിലില്‍ പോയി സുനിയെ കണ്ട് മടങ്ങവേയാണ് ഒരു സ്വകാര്യ ചാനലിനോട് ശോഭന സംസാരിച്ചത്. ജയിലിലാണെങ്കിലും ഇവിടെ നടക്കുന്ന കാര്യങ്ങളെല്ലാം സുനി അറിയുന്നുണ്ട്.

ബാലചന്ദ്രകുമാര്‍ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ്. എന്നോട് ഒന്നും പറയണ്ടെന്നാണ് അവന്‍ പറഞ്ഞത്. പറഞ്ഞിട്ടും കാര്യമില്ല. പെട്ടുപോയതാണ് എന്നും പള്‍സര്‍ സുനി പറഞ്ഞതായി ശോഭന പറഞ്ഞു. ദിലീപ് ഒരു കൊമ്പനാനയാണ്,​ കൂടെയുള്ളത് കുറച്ച്‌ അണ്ണാന്‍ കുഞ്ഞുങ്ങളും. അണ്ണാന്‍ കുഞ്ഞുങ്ങള്‍ക്ക് കൊമ്പനാനയെ എന്തുചെയ്യാന്‍ പറ്റുമെന്നും ശോഭന ചോദിച്ചു. കോടതിയില്‍ ഇന്ന് രഹസ്യ മൊഴി നല്‍കുമെന്നും അവര്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top