വയനാട്. പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സജീവന്‍ കൊല്ലപ്പള്ളിയെ ഇഡി അറസ്റ്റ് ചെയ്തു. കേസില്‍ മുമ്പ് വിജിലന്‍സ് പിടിയിലായ മുന്‍ കെപിസിസി ഭാരവാഹി കെകെ എബ്രഹാമിന്റെ വിശ്വസ്തനാണ് സജീവന്‍ കൊല്ലപ്പള്ളി. വായ്പ തട്ടിപ്പിന് ഇടനിലക്കാരനായി നിന്ന സജീവന്‍ കള്ളപ്പണം വെളിപ്പിച്ച കേസിലാണ് അറസ്റ്റിലായത്.

കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടു. മൂന്ന് ദിവസത്തെ കസ്റ്റഡിയിലാണ് വിട്ടിരിക്കുന്നത്. കേസില്‍ ബാങ്ക് ഭരണ സമിതി അംഗങ്ങള്‍ അടക്കം പത്ത് പേരാണ് പ്രതികള്‍. ബാങ്കില്‍ നിന്നും വായ്പ എടുത്ത ചെമ്പകമൂല സ്വദേശി രാജേന്ദ്രന്‍ നായര്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് വിജിലന്‍സ് എബ്രഹാമിനെ അറസ്റ്റ് ചെയ്തത്.

