Kerala

പ്രൊഫസർ ഡോക്ടർ സണ്ണി വി സഖറിയാ ലയൺസ് ഡിസ്ട്രിക്ട് ഗവർണറായി തെരഞ്ഞെടുക്കപ്പെട്ടു

2022 -2023 വർഷത്തെ ആലപ്പുഴ,പത്തനംതിട്ട ,കോട്ടയം ജില്ലകൾ ഉൾപ്പെട്ട ഡിസ്ട്രിക്ട് ഗവർണറായി പ്രൊഫസർ ഡോക്ടർ സണ്ണി സഖറിയാ തെരഞ്ഞെടുക്കപ്പെട്ടു.അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ മുൻ കായീക വകുപ്പ് മേധാവിയായിരുന്ന ഇദ്ദേഹത്തിന് ധന്യമായ ഒരു പറ്റം ശിഷ്യ സമ്പത്തുമുണ്ട്. സംസ്ഥാന വോളിബോൾ അസോസിയേഷൻ പ്രസിഡന്റായി സുത്യർഹമായി സേവനമനുഷ്ഠിച്ച ഇദ്ദേഹം ഇപ്പോൾ സംസ്ഥാന ഒളിമ്പിക് അസോസിയേഷൻ മെമ്പറാണ്.2017 മുതൽ 2019 വരെ ദീപിക ഫ്രണ്ട്സ് ക്ളബ്ബ് പ്രസിഡണ്ടായിരുന്ന സണ്ണി വി സഖറിയാ യുടെ നേതൃത്വത്തിലാണ് കാസർകോട് മുതൽ തിരുവനന്തപുരം വരെ കർഷക ജാഥാ നയിച്ചത് പൊതു സമൂഹത്തിൽ ഏറെ ചർച്ചയായ സംഭവമായിരുന്നു.മികച്ച വാഗ്‌മിയും ,ശ്രദ്ധേയനായ സംഘാടകനുമായ ഇദ്ദേഹത്തിന്റെ കഴിവുകൾ തിരിച്ചറിഞ്ഞാണ് സംഘടനാ ഇദ്ദേഹത്തെ ഡിസ്ട്രിക്ട് ഗവര്ണരാക്കിയത്.ആദ്യമായാണ് ഒരാളെ നേരിട്ട് സംഘടനാ ഡിസ്ട്രിക്ട് ഗവര്ണറാക്കുന്നത്.യശ്ശശരീരനായ കെ ജെ തോമസ് ഐ പി എസിന് പകരമായാണ് സണ്ണി വി സഖറിയാ തെരഞ്ഞെടുക്കപ്പെട്ടത്.

ലയൺസ് ക്ളബ്ബ് കാബിനറ്റ് ട്രഷററായി മികച്ച സംഘാടകനായ തോമസുകുട്ടി ആനിത്തോട്ടം തെരഞ്ഞെടുക്കപ്പെട്ടു

ലയൺസ് ക്ളബ്ബ് കാബിനറ്റ് ട്രഷററായി മികച്ച സംഘാടകനായ തോമസുകുട്ടി ആനിത്തോട്ടം തെരഞ്ഞെടുക്കപ്പെട്ടു.നിലവിൽ ഇദ്ദേഹം നെറ്റ് ബോള് അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡന്റാണ്.അതുപോലെ തന്നെ ഫ്രണ്ട്സ് ഓഫ് പാലായുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു വരികയുമാണ്.കേരളാ കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡണ്ടായ തോമസുകുട്ടി ആനിത്തോട്ടം സ്‌പൈസ്‌വാലി ലയൺസ് ക്ലബ്ബിന്റെ ചാർട്ടർ മെമ്പറും,ജില്ലാ വോളിബോൾ റഫറീസ് ബോർഡ് മെമ്പറുമായി സേവനമനുഷ്ഠിക്കുന്നു.കോട്ടയം ജില്ലയിലെ പൊതു പ്രവർത്തന ,സാംസ്ക്കാരിക ,കാരുണ്യ മേഖലയിലെ സജീവ സാന്നിധ്യവുമാണ് തോമസുകുട്ടി ആനിത്തോട്ടം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top