പ്രൊഫഷണൽ പ്രോഗ്രാം കലാകാരന്മാർക്ക് സർക്കാർ അടിയന്തര സഹായം നൽകണം : ഗോകുലം ഗോപാലൻ
തിരുവനന്തപുരം : കോവിഡ് പശ്ചാത്തലത്തിൽ പ്രൊഫഷണൽ പ്രോഗ്രാം കലാകാരന്മാർ ഇന്ന് വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും ഇതിന് പരിഹാരമായി അടിയന്തരമായി ഇവർക്ക് വേണ്ട സഹായം സംസ്ഥാന സർക്കാർ നൽകണമെന്ന് പ്രൊഫഷണൽ പ്രോഗ്രാം ഏജൻ്റ്സ് ഫെഡറേഷൻ മുഖ്യ രക്ഷാധികാരി ഗോകുലം ഗോപാലൻ ആവശ്യപ്പെട്ടു.

പ്രൊഫഷണൽ പ്രോഗ്രാം ഏജൻസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം തിരുവനന്തപുരം വെഞ്ഞാറമൂട് നക്ഷത്ര റസിഡൻസിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗോകുലം ഗോപാലൻ പ്രൊഫഷണൽ പ്രോഗ്രാം ഏജൻ്റ്സ് ഫെഡറേഷൻ്റ പുതിയ ഭാരവാഹികളായി ചന്ദ്രൻ ഗുരുവായൂർ (പ്രസിഡൻ്റ്) പ്രദീപ് വൈശാലി (ജനറൽ സെക്രട്ടറി) രഘു ആലപ്പുഴ (ട്രഷറർ)അനിൽ മാധവ് (വൈസ്.പ്രസിഡൻ്റ്) മനോജ് പീലി കോഴിക്കോട് (വൈസ് പ്രസിഡൻ്റ്) ശിവൻ പട്ടാമ്പി (ജോ. സെക്രട്ടറി) പ്രഭ തളിപ്പറമ്പ, കണ്ണൂർ ജോ.സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. ഡിസംബർ 7 ന് സെക്രട്ടറിയേറ്റിനു മുൻപിൽ എ എ സി സി ( ആർട്ടിസ്റ്റ് എജൻ്റ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി ) നടത്തിയ അതിജീവന കലാ സംഗമം വിജയിപ്പിച്ച നേതാക്കളെ ആദരിച്ചു.കേരളത്തിൽ എല്ലാ മേഖലകളും തുറന്നിട്ടും പ്രൊഫഷണൽ കലാ മേഖലയോട് കാട്ടുന്ന അവഗണനയിൽ അംഗങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.പ്രൊഫഷണൽ കലാമേഖലയിൽ ഗംഭീര സമ്മേളനങ്ങൾ നടത്തിയിട്ടുള്ള പി പി എ എഫ് ഇക്കുറി കോവിഡിൻ്റെ പശ്ചാത്തലത്തിൽ ഒരു ദിവസമായി ചുരുക്കുകയായിരുന്നു.പ്രതിനിധികൾക്ക് ശ്രീ ഗോകുലം വക മനോഹരമായ ബാഗുകൾ സമ്മാനിച്ചു.

