Kerala

ഭക്ഷ്യവിഷബാധയേറ്റ് മരണം സംഭവിച്ചെന്ന് സംശയം; യുവാവിന്റെ മെഡിക്കല്‍ റിപ്പോർട്ട് പുറത്ത്

കാക്കനാട്ട് : ഭക്ഷ്യവിഷബാധയേറ്റ് മരണംസംഭവിച്ചെന്ന് സംശയിക്കുന്ന യുവാവിന്റെ മെഡിക്കല്‍ ബുള്ളറ്റിൻ പുറത്ത് വന്നു. കോട്ടയം സ്വദേശിയായ രാഹുല്‍ ഡി നായര്‍ (24) ഇന്ന് ഉച്ചകഴിഞ്ഞ് 2.55നാണ് മരണത്തിന് കീഴടങ്ങിയത്. അണുബാധയെ തുടര്‍ന്ന് യുവാവിന്റെ അവയവങ്ങള്‍ തകരാറിലായിരുന്നു. മരണകാരണം അറിയാൻ വിദഗ്ദ്ധ പരിശോധനാ ഫലം വന്നാലേ സാധിക്കൂ എന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്.

ഗുരുതരാവസ്ഥയില്‍ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്‌ചയാണ് രാഹുല്‍ ചികിത്സ തേടിയത്. അന്നുമുതല്‍ യുവാവ് വെന്റിലേറ്ററിലായിരുന്നു. ഇതിന് പിന്നാലെ ആണ് ഹൃദയാഘാതം സംഭവിച്ചത്. ഇതിന്‌ പിന്നാലെ വൃക്കയും തകരാറിലായി. ഡയാലിസിസിലൂടെയാണ് ജീവൻ നിലനിര്‍ത്തിയിരുന്നത്. സെപ്‌റ്റിക് ഷോക്ക് ഉണ്ടായതോടെ ആണ് ഒടുവിൽ യുവാവ് മരണത്തിന് കീഴടങ്ങിയത് എന്നും ഡോക്‌ടര്‍മാര്‍ അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കാക്കനാട്ടെ ലെ ഹയാത്ത് ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി ഷവര്‍മ്മ വരുത്തിച്ച്‌ കഴിച്ചത്. സുഹൃത്തുക്കളും കഴിച്ചെങ്കിലും അവര്‍ക്ക് പ്രശ്നങ്ങളുണ്ടായിരുന്നില്ല. ആരോഗ്യപ്രശ്നങ്ങള്‍ കണ്ടതോടെ രാഹുല്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. താമസസ്ഥലത്തേക്ക് മടങ്ങിയെങ്കിലും അസ്വസ്ഥതകൂടി കുഴഞ്ഞുവീണതോടെ ഞായറാഴ്ച രാവിലെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top