Kerala

പൂവരണിയിലെ പമ്പ് ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും:മുടക്കം വന്നത് സ്റ്റാഫിന്റെ കുറവുമൂലം:സുനിൽ ആനിക്കാട്

കോട്ടയം :പാലാ :പാലാ പൊൻകുന്നം റൂട്ടിലുള്ള ശ്രീ മഹാ ദേവ പെട്രോൾ പമ്പ് ഇന്ന് മുതൽ രാത്രിയിലും തുറന്നു പ്രവർത്തിക്കുന്നതാണെന്ന് പെട്രോൾ പമ്പിന്റെ ഉടമ സുനിൽ കുമാർ ആനിക്കാട് അറിയിച്ചു.സാധാരണ പമ്പുകൾ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന സമയം എല്ലാവര്ക്കും അറിവുള്ളതാണെന്നു അദ്ദേഹം പറഞ്ഞു .മണ്ഡല കാലത്ത് ഭക്ത ജനങ്ങൾക്ക്‌ ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാനാണ് രാത്രിയിലും തുറന്നു പ്രവർത്തിച്ചത്.

കൂടാതെ സ്റ്റാഫിന്റെ ക്ഷാമവും വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്.ഏകദേശം പതിനഞ്ചോളം കുടുംബങ്ങൾ ഈ പെട്രോൾ പമ്പുമായി ബന്ധപ്പെട്ട് ഉപജീവനം കഴിയുന്നു.തന്റെ അയൽക്കാർക്കാണ് ജോലി നല്കിയിരിക്കുന്നതെന്നും സുനിൽ കുമാർ പറഞ്ഞു.ചില വ്യക്തികളുടെ സ്വകാര്യ പിണക്കങ്ങൾ പതിനഞ്ചോളം പേരുടെ ഉപജീവനത്തിന് തടസ്സം നിൽക്കുന്നത് ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top