
പൂഞ്ഞാർ: സാമൂഹിക പ്രതിബദ്ധതയോടു കൂടി നമ്മുടെ നാടിൻ്റെ ടൂറിസം മേഖലക്ക് ഏറെ പ്രാധാന്യം കൊടുത്തുകൊണ്ടാണ് ഈസ്റ്റ് ബാങ്ക് 2022ലെ കലണ്ടർ പ്രസിദ്ധീകരിച്ചിട്ടുള്ളത്. മാനേജ്മെൻ്റിൻ്റെ തീരുമാന പ്രകാരം പൂഞ്ഞാറിൻ്റെ ടൂറിസം സെൻ്ററുകളെ പ്രമോട്ട് ചെയ്യുക എന്നുള്ള വലിയ ഉദ്ദേശത്തോടു കൂടിത്തന്നെയാണ് ഇത്തവണ കലണ്ടർ ചെയ്തിരിക്കുന്നത്. ഓരോ മാസത്തെ കലണ്ടറിലും ബാങ്കിൻ്റെ ഭരണ പരിധിയിൽ വരുന്ന ഓരോ ടൂറിസം മേഖലകൾ പരിചയപ്പെടുത്തുകയും, ഒപ്പം പ്രധാനപ്പെട്ട ടൗണുകളിൽ നിന്ന് അങ്ങോട്ടേയ്ക്കുള്ള ദൂരം വ്യക്തമായി അടയാളപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ബിസിനസിനോടൊപ്പം നാടിൻ്റെ വളർച്ച എന്ന കാഴ്ചപ്പാടും കാത്ത് സൂക്ഷിക്കുന്ന മീനച്ചിൽ ഈസ്റ്റ് ബാങ്കിന്റെ ഈ കലണ്ടർ പൂഞ്ഞാറിൻ്റെ പ്രാദേശിക ടൂറിസത്തിന് ഏറെ ഗുണകരമാവുന്ന ഒന്നുതന്നെയാവും.

