തിരുവനന്തപുരം: ഗുണ്ടകളെ അമർച്ച ചെയ്യുന്നതിൽ വീഴ്ച പറ്റിയിട്ടുണ്ടെന്ന് പൊലീസ് ഉന്നതതല യോഗത്തിൽ വിമർശനം. പലയിടങ്ങളിലും പൊലീസ്–ഗുണ്ട കൂട്ടുകെട്ട് ഉള്ളതായും കുറ്റപെടുത്തി. ഡിജിപി വിളിച്ച ഉന്നതതല യോഗത്തിലാണ് വിമർശനം ഉയർന്നത്.

ഇരുപതിലധികം കേസുകളുള്ള ഗുണ്ടകളെ പോലും പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ ചൂണ്ടിക്കാട്ടി.കേരളത്തിലെ ഗുണ്ടകൾ കർണാടകയിൽ ക്രമ സമാധാന പ്രശ്നം ഉണ്ടാക്കുന്നതിനാൽ അവിടെയുള്ള ഉന്നത ഉദ്യോഗസ്ഥർ നിരന്തരം വിളിക്കുന്ന സാഹചര്യമുണ്ടെന്നും യോഗത്തിൽ വിമർശനമുണ്ടായി.
പല കേസുകളിലും ഫോളോഅപ് ഉണ്ടാകുന്നില്ലന്നും വിമർശനം ഉയർന്നു. കേസുകളിൽ കാലതാമസമില്ലാതെ വിചാരണ ഉറപ്പാക്കി ശിക്ഷ ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കണമെന്നും ആവശ്യപെട്ടു.

