കോഴിക്കോട് തൊടിയില്‍ സ്വദേശി മോഹന്‍ദാസാണ് ബിന്ദു അമ്മിണിയെ അക്രമിച്ചതെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഇയാള്‍ സ്ഥിരം മദ്യപാനിയാണെന്ന് പോലീസ് പറയുന്നു. ഇന്നലെ വൈകീട്ടാണ് കോഴിക്കോട് ബീച്ചില്‍ വെച്ചാണ് ബിന്ദു അമ്മിണിക്കെതിരെ ക്രൂരമായ ആക്രമണമുണ്ടായത്.

അക്രമണത്തിന് ശേഷം ഉടനെ തന്നെ ഇയാള്‍ ഇവിടെ നിന്നും കടന്നിരുന്നു. തുടര്‍ന്ന് ബിന്ദു അമ്മിണിയുടെ പരാതിയില്‍ വെള്ളയില്‍ പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഈ അന്വേഷണത്തിലാണ് കോഴിക്കോട് തൊടിയില്‍ സ്വദേശിയാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞത്.
നിരന്തരമായ ആക്രമണങ്ങളാണ് ബിന്ദു അമ്മിണിക്ക് നേരെ ഉണ്ടാകുന്നത്. രണ്ടാഴ്ച മുന്‍പ് കോഴിക്കോട് കാപ്പാട് വെച്ചും ബിന്ദു അമ്മിണിക്കുനേരെ ആക്രമണം ഉണ്ടായിരുന്നു. തനിക്ക് ഭീഷണികളുണ്ടെന്നും സംരക്ഷണം നല്‍കണമെന്ന സുപ്രീം കോടതി നിർദേശം പോലും അവഗണിച്ച് കേരള പോലീസ് തനിക്ക് സംരക്ഷണം നല്‍കുന്നില്ലെന്ന് ബിന്ദു അമ്മിണി നേരത്തെ തന്നെ ആരോപിച്ചിരുന്നു.

