Crime

നടൻ ടിനി ടോമിനെ നിരന്തരമായ ഫോൺവിളിച്ച്‌ ശല്യപ്പെടുത്തിയ യുവാവിനെ പത്ത് മിനിട്ടുകൊണ്ട് സൈബര്‍ പോലിസ് പിടികൂടി

കൊച്ചി:നിരന്തരമായി ഫോൺ വിളിച്ച് ശല്യപ്പെടുത്തിയ യുവാവിനെ  പത്ത് മിനിറ്റ് കൊണ്ട്  കണ്ടുപിടിച്ച എറണാകുളം റൂറല്‍ സൈബര്‍ പോലിസ് സ്റ്റേഷന് സോഷ്യല്‍ മീഡിയയില്‍ ലൈവിൽ  വന്ന് നന്ദിപറഞ്ഞ് സിനിമാ നടന്‍ ടിനി ടോം. ഒരു യുവാവിന്റെ നിരന്തരമായ ഫോണ്‍ വിളി ശല്യമായപ്പോഴാണ് ടിനി ടോം സൈബര്‍ പോലീസ് സ്റ്റേഷനില്‍ പരാതിയുമെത്തിയത്. വിളികള്‍ അസഹ്യമായപ്പോള്‍ നമ്പര്‍ ബ്ലോക്ക് ചെയ്തു.

തുടര്‍ന്ന് പല പല നമ്പറുകളില്‍ നിന്ന് മാറി മാറി ഇയാള്‍ ടിനിടോമിനെ വിളിച്ച് അനാവശ്യങ്ങള്‍ പറഞ്ഞ് പ്രകോപിപ്പിക്കാന്‍ തുടങ്ങി. ഫോണ്‍ ഓണ്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥ. ടിനിടോമിനെ ദേക്ഷ്യപ്പെടുത്തി മറുപടി പറയിക്കുകയായിരുന്നു യുവാവിന്റെ ലക്ഷ്യം. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ സൈബര്‍ സ്റ്റേഷനില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.

അന്വേഷണത്തിനൊടുവില്‍ കണ്ണൂര്‍ സ്വദേശിയാണ് യുവാവെന്ന് പോലീസ് കണ്ടെത്തി. പോലീസ് അന്വേഷിക്കുന്നുവെന്നറിഞ്ഞ് ഇയാള്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തു. പിന്നീട് ശ്രമകരമായി യുവാവിനെ സ്റ്റേഷനിലെത്തിക്കുകയായിരുന്നു. പരാതിക്കാരനും സ്റ്റേഷനിലെത്തി. യുവാവിന്റെ മാനസീകാവസ്ഥ മനസിലാക്കിയ ടിനി പരാതി. പിന്‍വലിച്ചു. മേലില്‍ ആരോടും ഇങ്ങനെ ചെയ്യരുതെന്ന് സ്‌നേഹത്തോടെ ഉപദേശവും നല്‍കി. എസ്.എച്ച്.ഒ എം.ബി. ലത്തീഫ്, എസ്.ഐമാരായ സി.കൃഷ്ണകുമാര്‍, എം.ജെ ഷാജി, എസ്.സി.പി.ഒ മാരായ വികാസ് മണി, നിമ്‌ന മരയ്ക്കാര്‍ തുടങ്ങിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top