കോട്ടയം :കാഞ്ഞിരപ്പള്ളി :പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഏഴ് വയസ്സ് മുതല്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച രണ്ടാനച്ഛനെ മരണം വരെ തടവിന് ശിക്ഷിച്ച് കോടതി. കോട്ടയം അഡീഷനല്‍ ജില്ലാ കോടതി ജഡ്ജി ജി.ഗോപകുമാറാണ് ശിക്ഷ വിധിച്ചത്. പ്രതിയ്ക്ക് ഒരു ലക്ഷം രൂപ പിഴയൊടുക്കുന്നതിനോടൊപ്പം മരണം വരെ തടവ് ശിക്ഷയും അനുഭവിക്കണം. ഏഴ് വയസ്സ് മുതലാണ് രണ്ടാനച്ഛന്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ തുടങ്ങിയത്. ഇതേത്തുടര്‍ന്ന് കുട്ടി കൂടുതല്‍ ഭയന്നിരുന്നതിനാല്‍ വിവരങ്ങള്‍ പുറത്തു പറഞ്ഞതുമില്ല.

എന്നാല്‍ കാഞ്ഞിരപ്പള്ളിയില്‍ വാടകയ്ക്കു താമസിക്കുമ്പോള്‍ രാത്രി രണ്ടാനച്ഛനും അമ്മയ്ക്കുമൊപ്പം ഒരു മുറിയില്‍ കിടന്നുറങ്ങിയ പെണ്‍കുട്ടി ബഹളം വച്ച് എഴുന്നേറ്റതോടെയാണ് അമ്മ രണ്ടാനച്ഛന്റെ ക്രൂരത തിരിച്ചറിയുന്നത്. ഉടന്‍ തന്നെ ഇവര്‍ നിയമസഹായം തേടുകയായിരുന്നു. അതേസമയം, കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ നടത്തിയ വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി നിരവധി തവണ ക്രൂരമായ പീഡനത്തിനിരയായതായി കണ്ടെത്തിയിട്ടുണ്ട്.


