India

പന്നിയുടെ ഹൃദയം സ്വീകരിച്ച വ്യക്തി മരിച്ചു

വാഷിംഗ്ടൺ: ആരോഗ്യമേഖലയില്‍ അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് സാധ്യതകളുടെ പുതിയ ലോകം തുറന്ന ഒന്നാണ് പന്നിയുടെ ഹൃദയം മനുഷ്യനിലേക്ക് മാറ്റിയ ശസ്ത്രക്രിയ. എന്നാൽ അടുത്തിടെ പന്നിയിൽ നിന്ന് ഹൃദയം സ്വീകരിച്ച ലോറൻസ് ഫൗസെറ്റെ എന്ന അൻപത്തിയെട്ടുകാരൻ മരിച്ചു. ഹൃദയ ശസ്ത്രക്രിയ നടത്തി 6 ആഴ്ചകൾ പിന്നിട്ട ശേഷമാണ് ഇയാൾ മരിക്കുന്നത്. പന്നിയിയുടെ ഹൃദയം സ്വീകരിച്ച രണ്ടാമത്തെ വ്യക്തിയാണ് ലോറൻസ് ഫൗസെറ്റെ.

കഴിഞ്ഞ മാസം 20-ാം തീയതിയാണ് ഹൃദ്രോഗ ബാധിതനായിരുന്ന ലോറൻസിന് ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം നൽകി ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ് 6 ആഴ്‌ച്ചകൾക്ക് ശേഷമുണ്ടായ ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. ശസ്ത്രക്രിയയ്‌ക്ക് ശേഷം ലോറൻസ് വളരെയധികം ഉന്മേഷവാനായിരുന്നെന്നും ആശുപത്രി അധികൃതർ കൂട്ടിച്ചേർത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top