കൊച്ചി: കാക്കനാട് ഇരുപത്തിയേഴ് വയസ്സുള്ള യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. യുവതിയെ തടങ്കിലില്‍ പാര്‍പ്പിച്ച് രണ്ട് ദിവസത്തോളമാണ് പീഡനത്തിനിരയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് അജ്മല്‍, സലീം, ഷമീര്‍, ക്രിസ്റ്റിന എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. നാല് പ്രതികളും കൊച്ചി സ്വദേശികളാണ്.

ഫോട്ടോ ഷൂട്ടിനായി വിളിച്ച് വരുത്തിയ യുവതിയെ ലഹരിമരുന്ന നല്‍കിയ ശേഷമാണ് കൂട്ടബലാത്സംഗം ചെയ്തത്. ഷോട്ടോഷൂട്ടിനായി കൊച്ചിയിലേക്ക് വിളിച്ച് വരുത്തിയ ശേഷമായിരുന്നു പ്രതികള്‍ യുവതിയെ പീഡിപ്പിച്ചത്. യുവതിയുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ശരീരിക അവശതകള്‍ പ്രകടിപ്പിച്ചിട്ടും വൈദ്യസഹായം എത്തിക്കാതെ തടങ്കലില്‍ പാര്‍പ്പിക്കുകയായിരുന്നു.

