Kerala

ഫിലിപ്പ് കുഴികുളത്തെ കുഴിയിൽ തള്ളി.,ബൈജു പുതിയിടത്തുചാലിയെ ഓവുചാലിൽ തള്ളി,ടോബിൻ കെ അലക്സ് പുതിയ പ്രസിഡണ്ട്

കോട്ടയം :പാലാ :കേരളാ കോൺഗ്രസ് (എം)പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ആയി ടോബിൻ കെ അലക്സ് തെരെഞ്ഞെടുക്കപ്പെടാൻ സാധ്യത ഏറി.ഇന്നലെ ജോസ് കെ മാണിയുടെ വസതിയിൽ ചേർന്ന മണ്ഡലം പ്രസിഡണ്ട് മാരുടെ യോഗത്തിൽ വച്ചാണ് നാടകീയമായി ടോബിൻ കെ അലക്സിന് നറുക്കു വീഴിച്ചത്.മണ്ഡലം  പ്രസിഡന്റുമാരുടെ യോഗത്തിൽ ജില്ലാ പ്രസിഡണ്ട് സണ്ണി തെക്കേടവും.,ലോപ്പസ് മാത്യുവുമാണ് തന്ത്രങ്ങൾ ജോസ് കെ മാണിയുടെ നിർദ്ദേശ പ്രകാരം മെനെഞ്ഞത്.

പാർട്ടി നേതൃത്വം ടോബിൻ കെ അലക്സിനോട് ഒപ്പമാണെന്ന് ആദ്യം തന്നെ പലരു മുഖാന്തിരം മണ്ഡലം പ്രസിഡന്റുമാർക്ക്  സൂചനകൾ കൊടുത്തിരുന്നു.യോഗത്തിൽ ഫിലിപ്പിന് ഒരു പ്രാവശ്യം കൂടി തുടരണമെന്നും,ടോബിൻ കെ അലക്സിന് പ്രസിഡണ്ട് ആയാൽ കൊള്ളാമെന്നും അഭിപ്രായം ഉയർന്നിട്ടുണ്ടെന്നു നേതാക്കൾ ഇരുവരും അഭിപ്രായപ്പെട്ടു.ഇങ്ങനെ പോയാൽ തെരെഞ്ഞെടുപ്പേ വഴിയുള്ളൂ എന്ന് ഇരുവരും പറഞ്ഞതിനെ തുടർന്ന്  അപകടം മണത്ത ഫിലിപ്പ് കുഴികുളം മത്സരത്തിനില്ലെന്നു പറയുകയായിരുന്നു.അങ്ങനെ ടോബിൻ കെ അലക്സ് ഇന്നലെ വൈകുന്നേരം മുതൽ  പാലാ നിയോജക മണ്ഡലം പ്രസിഡന്റായി .പ്രത്യേകിച്ചൊന്നും സംഭവിച്ചില്ലെങ്കിൽ ടോബിൻ കെ അലക്സ് പ്രസിഡന്റായി എന്ന് ഇന്ന് വൈകിട്ട് അറിയിപ്പുണ്ടാകും.

 

ആകെ അഞ്ചു പേരാണ് പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാൻ ഉണ്ടായിരുന്നത്.ഒന്ന് ഫിലിപ്പ് കുഴികുളം,രണ്ട് ബൈജു പുതിയിടത്തുചാലിൽ.,മൂന്ന് ,ഔസേപ്പച്ചൻ വാളിപ്ലാക്കൽ,നാല് സാജൻ തൊടുക.,അഞ്ച് .,ടോബിൻ കെ അലക്സ് എന്നിവരാണ് അവർ.ഇതിൽ ഫിലിപ്പ്‌ കുഴികുളം ആകട്ടെ രണ്ടു പതിറ്റാണ്ടായി പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ആണ്.കൂടാതെ പാർട്ടിയെ എൽ ഡി എഫിൽ എത്തിക്കുന്നതിന് മറ്റാരേക്കാളും ചരട് വലിച്ചതും ഫിലിപ്പായിരുന്നു.പാർട്ടി ഇരു മുന്നണിയിലുമില്ലാതിരുന്ന കാലത്ത് മാണി സാറിനൊപ്പം വേദി പങ്കിട്ട് സിപിഎം നേതാവായ ജി സുധാകരൻ പറഞ്ഞത് വെള്ള വസ്ത്രത്തിലെ പരിശുദ്ധി കത്ത് സൂക്ഷിച്ച നേതാവാണ് കെ എം മാണി എന്നായിരുന്നു.അത് കേരളത്തിലെമ്പാടും ചർച്ചയാവുകയും ചെയ്തിരുന്നു.

 

ആ പ്രസ്താവനയുടെ ഊടും പാവുമായി പ്രവർത്തിച്ചത് കേരളാ കോൺഗ്രസ് രക്തം എന്നും സിരകളിലോടുന്ന ഫിലിപ്പ് കുഴികുളത്തിന്റേതായിരുന്നു.ഉപ തെരെഞ്ഞെടുപ്പിനു ശേഷവും ഊരാശാല വലവൂർ റോഡ് ഉദ്‌ഘാടനത്തിനും മന്ത്രി.,കാപ്പനെ വേദിയിലിരുത്തി  കേരളാ കോൺഗ്രസിനെയും ജോസ് കെ മാണിയെയും പുകഴ്ത്തി പറഞ്ഞതിന്റെ പേരിൽ മാണി സി കാപ്പൻ എം എൽ എ സിപിഎം ജില്ലാ സെക്രെട്ടറി വി എൻ വാസവന്റെ പക്കൽ അക്കാലത്ത് പരാതിപ്പെടുകയും ചെയ്തിരുന്നു .അതിന്റെയൊക്കെ പിന്നിൽ തന്ത്രങ്ങളൊരുക്കിയത് ഫിലിപ് കുഴികുളമാണെന്നിരിക്കെയാണ് അദ്ദേഹത്തെ ഇപ്പോൾ കുളത്തിലിറക്കുന്നത്.

 

മറ്റൊരാൾ രാമപുരത്തെ നേതാവ് ബൈജു പുതിയിടത്ത്ചാലിൽ  ആണ്.റോഷി അഗസ്റ്റിനോടൊപ്പം രാഷ്ട്രീയത്തിൽ വന്ന് രാമപുരത്ത് പാർട്ടിയെ വളർത്തിയ ബൈജുവിനെ ഇപ്പോൾ  ഓവ് ചാലിൽ തള്ളിയ നടപടിയാണ് ഉണ്ടായിരിക്കുന്നത്. തന്നെക്കാളും ജൂനിയറായ ഒരാളെ നിയോജക മണ്ഡലം പ്രസിഡണ്ട് ആക്കുന്നത് അദ്ദേഹത്തെ ആക്ഷേപിക്കുന്നതിനു തുല്യമാണെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.രാമപുരത്തെ കോട്ടമല വിവാദത്തിൽ ജോസ് കെ മാണിക്ക് വേണ്ടി ധാരാളം പഴികേട്ട ആളുമാണ് ബൈജു പുതിയിടത്തുചാലിൽ.അതൊക്കെ പഴയ കഥ ഇപ്പോഴത്തെ ഡിജിറ്റൽ രാഷ്ട്രീയത്തിൽ ബൈജുവും ഓവുചാലിൽ തള്ളപ്പെടുകയാണ്.മറ്റൊരാൾ ഔസേപ്പച്ചൻ വാളിപ്ലാക്കൽ  ആണ്.ഇത് പോയാൽ ഇതേക്കാളും വലുത്  അദ്ദേഹത്തിനായി ജോസ് കെ മാണി കണ്ടു വച്ചിട്ടുണ്ട്.അദ്ദേഹം എല്ലാ കാലത്തും നിത്യഹരിത  ഒത്തുതീർപ്പ് സ്ഥാനാർത്ഥിയുമാണ്.അദ്ദേഹത്തിന്റെ തണലിലാണ് ഒരു ജില്ലാ പഞ്ചായത്ത് മെമ്പർ ആർട്ടിഫിഷ്യൽ ചിരിയുമായി പാർട്ടിക്ക് മീതെ റാകി പറക്കുന്നത്.

 

പഴുത്തിലയെ മാറ്റുമ്പോൾ പച്ചിലയെ കൊണ്ട് ചിരിപ്പിക്കുന്ന   ഇത് പോലുള്ള നടപടികൾ കൊണ്ടുള്ള  തിക്ത ഫലം അനുഭവിക്കുന്നതും ജോസ് കെ മാണി തന്നെയാണ്.മാണിസാർ തേനും പാലും കൊടുത്തു വളർത്തിയ പാലായിൽ അന്യനാക്കപ്പെട്ട മകൻ കൂടുതൽ അന്യനാക്കപ്പെടാനേ ഈ നടപടി വഴികാട്ടൂ. അടുത്ത തെരെഞ്ഞെടുപ്പിൽ മാണി സി കാപ്പൻ അങ്ങ്  നിന്ന് കൊടുത്താൽ മതി  കാപ്പനെ ജയിപ്പിക്കുന്ന കാര്യം ജോസ് കെ മാണി തന്നെ ഏറ്റെടുത്ത മട്ടിലാണ് കാര്യങ്ങളുടെ പോക്ക്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top