Kerala

ഉത്തർപ്രദേശിലെ തെരെഞ്ഞെടുപ്പ് കഴിഞ്ഞാൽ വില വർദ്ധിക്കുമെന്ന പ്രതീക്ഷയിൽ പെട്രോൾ പമ്പ് അടച്ചിടുന്നു:നടക്കുന്നത് തീവെട്ടിക്കൊള്ള

കോട്ടയം :പാലാ :ഉത്തർ പ്രദേശിലെ തെരെഞ്ഞെടുപ്പ് കഴിഞ്ഞാൽ പെട്രോളിന്  എട്ട് രൂപാ വരെ വില വർധിക്കുമെന്ന് പ്രതീക്ഷയിൽ പെട്രോൾ പമ്പ് ഉടമ  പമ്പ് അടച്ചിടുന്നതായി പരാതി ഉയർന്നു.പാലാ പൊൻകുന്നം റൂട്ടിലുള്ള പൂവരണിയിലെ ശ്രീ മഹാദേവ പെട്രോൾ പമ്പാണ് വരാനിരിക്കുന്ന ചാകര കണ്ട്  അടച്ചിടുന്നത്.യു  പി യിലെ തെരെഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ തന്നെ വില വർധിക്കുമെന്ന് വിശ്വസിച്ചു തെരെഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ തന്നെ ഈ പമ്പിൽ  പെട്രോൾ വിതരണം നിർത്തി വച്ചിരുന്നു. പ്ലാസ്റ്റിക്ക് ചരട്  വലിച്ചു കെട്ടിയത് കണ്ട്  ചോദിച്ചവരോടൊക്കെ സ്റ്റോക്കില്ല എന്നാണ് ജീവനക്കാർ പറഞ്ഞത്.എന്നാൽ ഇപ്പോൾ ഒരു ലോഡ് അടിച്ചത് ഞങ്ങൾ കണ്ടതാണല്ലോ എന്ന് ചോദിച്ചവരോട് ജീവനക്കാർ പറഞ്ഞത് മുതലാളി അടയ്ക്കാൻ പറഞ്ഞു,അതുകൊണ്ടു അടച്ചു   എന്നായിരുന്നു.

24 മണിക്കൂറും പ്രവർത്തിച്ചു കൊണ്ടിരുന്ന പമ്പാണ് വരാനിരിക്കുന്ന ചാകര കണ്ട് പെട്രോൾ വിതരണം നിർത്തി വച്ചിരിക്കുന്നത്.യു  പി യിലെ തെരെഞ്ഞെടുപ്പ് കഴിഞ്ഞത് മുതൽ ഈ പമ്പ് ഉടമ പെട്രോൾ വിതരണം കാര്യക്ഷമമായി നടത്തുന്നില്ല എന്ന് നാട്ടുകാർ പരാതിപ്പെട്ടു. ഇതിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് നാട്ടുകാർ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top