വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്ത് പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട്. പാര്‍ലമെന്ററി സമിതി നേരത്തെ തയ്യാറാക്കിയ കരട് റിപ്പോര്‍ട്ട് ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചത്. വിവാഹം പരിശുദ്ധമാണെന്നും അത് സംരക്ഷിക്കപ്പെടേണ്ടതാണെന്നും ചൊവ്വാഴ്ച സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ പറയുന്നു.

സ്വവര്‍ഗരതി ഉള്‍പ്പെടെ കുറ്റകരമാക്കണമെന്നുള്ള കരട് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ഉഭയസമ്മതമില്ലാതെയുള്ള സ്വവര്‍ഗ രതിയും കുറ്റകരണമാക്കണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി കേന്ദ്രസര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിൽ പറയുന്നത്. വിവാഹേതര ബന്ധം കുറ്റകരമാണെന്ന വകുപ്പ് ഈയടുത്ത് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിനെ മറികടക്കുന്ന രീതിയിലാണ് പാര്‍ലമെന്ററി കാര്യസമിതിയുടെ പുതിയ നീക്കം.

