Kerala

പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്ലിം ലീ​ഗ് പങ്കെടുക്കില്ല

കോഴിക്കോട്: സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്ലിം ലീ​ഗ് പങ്കെടുക്കില്ല. സിപിഐഎം ക്ഷണം ലീ​ഗ് നേതൃത്വം തള്ളി. മുസ്ലിംലീഗിന്റെ നിർണായക യോഗം ഇന്ന് കോഴിക്കോട് ചേരുകയാണ്.

റാലിയിൽ പങ്കെടുക്കണമെന്ന് ഒരുവിഭാ​ഗം അഭിപ്രായപ്പെടുമ്പോൾ എതിർക്കുകയാണ് മറ്റൊരു വിഭാ​ഗം. കോൺ​ഗ്രസിന്റെ നിലപാടിനെതിരെ പ്രവർത്തിക്കേണ്ടെന്നാണ് നിലവിലെ തീരുമാനമെന്നാണ് വിവരം. കോഴിക്കോട്ടെ നിർണായക യോഗത്തിനു മുന്നോടിയായി പി കെ കുഞ്ഞാലിക്കുട്ടി പാണക്കാടെത്തി സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കെ പി എ മജീദ്, എം കെ മുനീർ, കെ എം ഷാജി എന്നിവർ ലീ​ഗ് റാലിയിൽ പങ്കെടുക്കുന്നതിൽ വിയോജിപ്പ് അറിയിച്ചെന്നാണ് വിവരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top