പാലക്കാട്: ആരാധനാലയങ്ങളില്‍ ‘അസമയത്ത്’ വെടിക്കെട്ട് നിരോധിക്കണമെന്ന വിധിയെ നിയമപരമായി നേരിടുമെന്ന് പാലക്കാട്ടെ ഉല്‍സവക്കമ്മിറ്റികള്‍. വിധിക്കെതിരെ ഉടന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഉല്‍സവക്കമ്മിറ്റി ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനമായി.

കേസ് വീണ്ടും പരിഗണിക്കുന്ന ഈ 24നു മുന്‍പ് തന്നെ ഹൈക്കോടതിയെ സമീപിക്കാനാണു തീരുമാനം. ഇടപെടല്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനും ദേവസ്വം ബോര്‍ഡുകള്‍ക്കും കത്തും നല്‍കും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ ക്ഷേത്ര വെടിക്കെട്ട് സംരക്ഷണ സമിതി രൂപീകരിച്ചു.
നേരത്തേ വിധിക്കെതിരെ മരട് ക്ഷേത്രഭാരവാഹികള്‍ രംഗത്തുവന്നിരുന്നു. ബന്ധപ്പെട്ട കക്ഷികളെ കേള്‍ക്കാതെയാണ് ഹൈക്കോടതിയുടെ പരാമര്‍ശമെന്നും 24 ന് കേസ് പരിഗണിക്കുമ്പോള്‍ റിവ്യൂ ഹര്‍ജി നല്‍കുമെന്നും മരട് ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.

