പാലാ: കേന്ദ്രസർക്കാരിന്റെ പുനീത് സാഗർ അഭിയാന്റെ ഭാഗമായി 5 കേരള നേവൽ യൂണിറ്റ് ചങ്ങനാശ്ശേരിയുടെ നേതൃത്വത്തിൽ 19 – താം തീയതി ഞായറാഴ്ച പാലാ സെന്റ് തോമസ് കോളേജിലെ എൻ.സി.സി കേഡറ്റുകളും യൂണിറ്റിലെ മറ്റു കോളേജിലെ കേഡറ്റുകളും ചേർന്ന് അമ്പലപ്പുഴ ബീച്ചിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ബീച്ചും പരിസര പ്രദേശങ്ങളും ശുചിയാക്കി.

അമ്പലപ്പുഴ പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി അപർണ സുരേഷ് മുഖ്യാഥിതിയായി പങ്കെടുത്ത ചടങ്ങിൽ 5 കേരള നേവൽ കമാന്റിംഗ് ഓഫീസർ ക്യാപ്റ്റൻ എ ശ്രീറാം, എൻ.സി.സി നേവൽ വിംഗ് കെയർ ടേക്കർ ഓഫീസർ ഡോക്ടർ. അനീഷ് സിറിയക് , കേഡരറ്റ് ക്യാപ്റ്റൻ ജിസ്സ് സൈമൺ തുടങ്ങിയവർ നേതൃത്വം നൽകി. പ്രസ്തുത പ്രോഗ്രാമിന്റെ ഭാഗമായി 200 കി. ലോയിൽ അധികം പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു ആലപ്പുഴ മുൻസിപ്പാലിറ്റിക്ക് കൈമാറി.

