പാലാ: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയിൽ നിത്യസഹായമാതാവിൻ്റെ നൊവേനത്തിരുനാൾ നവംമ്പർ 11 ശനി മുതൽ 19 ഞായർ വരെ ആഘോഷിക്കുന്നു. സീറോ മലബാർ സഭയിൽ ആദ്യമായി നൊവേന ആരംഭിച്ച ദൈവാലയമാണ് പാലാ ളാലം പഴയ പള്ളി. പുണ്യശോകനായ ബഹുമാനപ്പെട്ട കൈപ്പൻപ്ളാക്കൽ എബ്രഹാം അച്ചനാണ് നൊവേനയ്ക്ക് തുടക്കം കുറിച്ചത് . അനുദിന നൂറുകണക്കിന് വിശ്വാസികൾ പരിശുദ്ധ അമ്മയുടെ ഈ തീർത്ഥാടന കേന്ദ്രത്തിൽ എത്തി പ്രാർത്ഥിച്ചു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ അനുഗ്രഹങ്ങൾ പ്രാപിച്ച് മടങ്ങുന്നു. എല്ലാ ശനിയാഴ്ചയും അഞ്ചു വിശുദ്ധ കുർബാനയും നൊവേനയും നടന്നുവരുന്നു.

തിരുനാൾ ദിനങ്ങളിൽ രാവിലെ 4:30 ന് ദിവ്യകാരുണ്യ ആരാധന,ജപമാല തുടർന്ന് രാവിലെ 5.30ന് 7 മണിക്ക് 9.30 ന് വൈകുന്നേരം 4.30 നും 6 :30 നും വി.കുർബാന നൊവേന ഉണ്ടായിരിക്കും. പ്രധാന തിരുനാൾ ദിനമായ നവംബർ 19 ഞായർ രാവിലെ 4:30 മുതൽ മാതാവിൻ്റെ തിരുസ്വരൂപത്തിങ്കൽ പൂച്ചെണ്ട് സമർപ്പണത്തിനുള്ള അവസരം ഉണ്ടായിരിക്കും. രാവിലെ 4:30 ന് ദിവ്യകാരുണ്യ ആരാധന,ജപമാല
തുടർന്ന് 5:30ന് 7 മണിക്ക് 9 :30 നും വി.കുർബാന നൊവേന വൈകുന്നേരം 4:30ന് തിരുനാൾ കുർബാന സന്ദേശം തുടർന്ന് തിരുനാൾ പ്രദക്ഷിണം, നിത്യസഹായമാതാവിൻ്റെ നൊവേന, പരിശുദ്ധ കുർബാനയുടെ ആശീർവാദം.

