പാലാ:പുതിയ വർഷത്തിൽ കോവിഡ് രോഗികൾക്ക് മെച്ചപ്പെട്ട ഭക്ഷണം നൽകുമെന്ന് പ്രഖ്യാപിച്ച പാലാ നഗരസഭയുടെ പ്രഖ്യാപനം തുടക്കത്തിലേ പാളി.ക്രിസ്മസ് ദിനത്തിൽ വരെ പാലാ ജനറൽ ആശുപത്രിയിലെ കോവിഡ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മോശപ്പെട്ട ഭക്ഷണമാണ് വിതരണം ചെയ്തിരുന്നത്.അത് കോട്ടയം മീഡിയ വാർത്തയിലൂടെ ജനങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു.


പ്ലാസ്റ്റിക് കൂട്ടിൽ തരുന്ന തവിട്ട് നിറത്തിലുള്ള 150 മില്ലിലിറ്റർ വെള്ളത്തിൽ പരിപ്പ് പൊങ്ങി കിടന്നാൽ അത് സാമ്പാറാണെന്നും.,മഞ്ഞ വെള്ളത്തിൽ പുളി രസമുണ്ടെങ്കിൽ അത് രസമാണെന്നും അനുമാനിച്ചാണ് രോഗികളും കൂട്ടിരിപ്പുകാർക്കും ഭക്ഷിച്ചിരുന്നത്.എന്നാൽ കോട്ടയം മീഡിയാ വാർത്തയെ തുടർന്ന് ബഹുമാനപ്പെട്ട എം എൽ എ മാണി സി കാപ്പനും.,ബഹുമാനപ്പെട്ട മുൻസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കരയും ഇടപെടുകയും പിറ്റേന്ന് മുതൽ ഭക്ഷണത്തിന്റെ നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിന് നടപടി സ്വീകരിച്ചിരുന്നു.


ഒന്നാം തീയതി മുതൽ മുൻസിപ്പാലിറ്റിയുടെ നിയന്ത്രണത്തിലുള്ള കാന്റീനിൽ നിന്നുമാണ് ഭക്ഷണം നല്കുന്നതെന്നുള്ള പത്രക്കുറിപ്പും മാധ്യമങ്ങൾക്ക് നൽകുകയും ചെയ്തു.ഒന്നാം തീയതി രാവിലെ തന്നെ കോവിഡ് വാർഡിൽ അറിയിപ്പുണ്ടായി ഇന്ന് മുതൽ രോഗികൾക്ക് മാത്രമേ ഭക്ഷണം ഉണ്ടായിരിക്കൂ.കൂട്ടിരിപ്പുകാർക്ക് ഭക്ഷണം ഉണ്ടായിരിക്കുന്നതല്ല.എന്നാൽ ഭക്ഷണത്തിന്റെ നിലവാരത്തിൽ മാറ്റം വന്നെങ്കിലും കൂട്ടിരുപ്പുകാർക്ക് ഭക്ഷണം നിര്ത്തലാക്കിയത് കടുത്ത പ്രതിഷേധമാണ് ഉളവാക്കിയിട്ടുള്ളത്.ഇപ്പോൾ നാല് രോഗികളാണ് വാർഡിലുള്ളത്.അവരുടെ കൂട്ടിരുപ്പുകാരായി നാലുപേരെയും ചേർത്ത് എട്ട് പേർക്കുള്ള ഭക്ഷണം കൊടുക്കാനില്ലെന്നാണ് മുൻസിപ്പാലിറ്റിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ള നിലപാട്.
ഒരു പത്രക്കാരൻ ഈ വാർഡിൽ ഉണ്ടായിരുന്നു,അയാൾ എഴുതിയെഴുതി ഉള്ള കഞ്ഞിയിലും പാറ്റാ ചാടിച്ചെന്ന് ഇന്ന് കോവിഡ് വാർഡിലെ സ്റ്റാഫ് കുറ്റപ്പെടുത്തുകയും ചെയ്തിട്ടുണ്ടായിരുന്നു. 15 ഓളം രോഗികളും അവരുടെ തന്നെ 15 ഓളം കൂട്ടിരുപ്പുകാരും ഉൾപ്പെടെ മുപ്പതോളം പേര് ഉപയോഗിച്ചുകൊണ്ടിരുന്ന ഏക ശുചി മുറിയിൽ രണ്ടു ദിവസമായി വെള്ളക്കെട്ട് ഉണ്ടായപ്പോൾ കോട്ടയം മീഡിയ വാർത്തയെ തുടർന്നാണ് പിറ്റേന്ന് രാവിലെ തന്നെ ജീവനക്കാർ വന്നു വെള്ളക്കെട്ട് നീക്കം ചെയ്തതെന്നതും ഇത്തരുണത്തിൽ സ്മരണീയമാണ്.
മുൻസിപ്പാലിറ്റിക്ക് ഫണ്ടില്ലെങ്കിൽ പാലാ ഓട്ടോ റിക്ഷാ സ്റ്റാൻഡിലെ തൊഴിലാളികളെ അറിയിച്ചാൽ ഒരു മാസത്തേക്ക് വേണ്ട ഭക്ഷണത്തിനുള്ള തുക തങ്ങൾ കണ്ടെത്തി നൽകാമെന്ന് ഓട്ടോ തൊഴിലാളികൾ കോട്ടയം മീഡിയയെ അറിയിച്ചു.പാലായിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ,വ്യാപാരികളെയും .,എൻ എസ് എസ്.,എസ് എൻ ഡി പി.,കത്തോലിക്കാ സഭാ,സേവാഭാരതി ഇവരെയെല്ലാം ഭക്ഷണത്തിനുള്ള ഫണ്ട് കണ്ടെത്തുന്നതിനുള്ള ബുദ്ധിമുട്ടു അറിയിച്ചാൽ ഒറ്റ ദിവസം കൊണ്ട് തന്നെ ഒരു വർഷത്തേക്കുള്ള ഫണ്ട് കണ്ടെത്തുവാനും ഒരു സഞ്ചിത നിധിയായി ശേഖരിക്കാനും കഴിയുമെന്നിരിക്കെയാണ് പാലാ ജനറൽ ആശുപത്രിയിലെ കോവിഡ് രോഗികളെ ഭക്ഷണത്തിന്റെ പേരിൽ ഇങ്ങനെ തട്ടി കളിക്കുന്നത്.ഇപ്പോൾ നാല് രോഗികളാണ് വാർഡിൽ ഉള്ളത്.അവരുടെ കൂട്ടിരുപ്പുകാരായ മറ്റു നാല് പേർക്ക് ഭക്ഷണം നൽകില്ലെന്ന സമീപനമാണ് മുൻസിപ്പാലിറ്റി സ്വീകരിച്ചിട്ടുള്ളത്.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയ

