Kerala

ബില്ലുകൾ കാലങ്ങളോളം പിടിച്ച് വെയ്ക്കുന്നത് ജനാതിപത്യ വിരുദ്ധം, ഗവർണ്ണർക്കെതിരെ വിമർശനവുമായി മന്ത്രി പി രാജീവ്‌

തിരുവനന്തപുരം :ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി മന്ത്രി പി രാജീവ്. നിയമസഭ പാസാക്കി സമർപ്പിക്കുന്ന ബില്ലകളിൽ ഒപ്പിടാൻ ഗവർണർക്ക് കഴിയുന്നില്ലെങ്കിൽ അവ തിരിച്ചയക്കുയാണ് ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ബില്ലുകൾ കാലങ്ങളോളം പിടിച്ചുവെയ്ക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. എട്ടു ബില്ലുകളാണ് പിടിച്ചു വെച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേരളം സുപ്രീംകോടതിയെ സമീപിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗവർണർക്ക് നിർദേശങ്ങൾ സന്ദേശമായി നിയമസഭക്ക് നൽകാം. നിയമസഭയുടെ അധികാരങ്ങളിൽ കടന്നുകയറാൻ ആർക്കും അധികാരമില്ല. പ്രശ്‌നം സർക്കാരും ഗവർണറും തമ്മിലല്ലെന്നും നിയമപരമാണെന്നും പി രാജീവ് കൂട്ടിച്ചേർത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top